വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ നിന്നുമാണ് ഈ വാർത്ത ഇപ്പോൾ പുറത്തുവരുന്നത്. ഇവിടെയുള്ള ഒരു മിൽമ കാന്റീനിൽ ആണ് സംഭവം നടക്കുന്നത്. ഇവിടെ നിന്നും ഒരു വ്യക്തി ഉച്ചയൂണ് കഴിക്കുകയായിരുന്നു. അതിൽ സാമ്പാർ കറിയായിരുന്നു വിളമ്പിയത്. അതിൽ നിന്നും കണ്ടെടുത്ത ഒരു സംഭവം ആണ് ഇപ്പോൾ വലിയ രീതിയിൽ വാർത്തയായി മാറിയിരിക്കുന്നത്.
ചത്ത തവളയെ ആണ് ഇതിൽ നിന്നും കണ്ടെടുത്തത്. മിൽമയുടെ തന്നെ എൻജിനീയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ ആയിരുന്നു ഊണ് കഴിച്ചത്. ഇദ്ദേഹത്തിൻറെ ഊണിൽ ആയിരുന്നു ചത്ത തവള ഉണ്ടായിരുന്നത്. വൈകാതെ തന്നെ ഇദ്ദേഹം ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.
അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഡയറി മാനേജർ അറിയിച്ചിട്ടുണ്ട്. ഡയറി മാനേജർ ശ്യാമ കൃഷ്ണൻ ആണ് ഈ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് അറിയിച്ചത്. കാൻറീൻ നടത്തുന്ന വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞത്. അതേസമയം ഇപ്പോൾ നടത്തുന്നവരുടെ കരാർ റദ്ദ് ചെയ്തിട്ടുണ്ട് എന്നും നടത്തിപ്പിനു വേണ്ടി പുതിയ കരാർ ക്ഷണിച്ചിട്ടുണ്ട് എന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്.
അതേസമയം കേരളത്തിലെ ഏറ്റവും നല്ല ഊണ് കിട്ടുന്ന സ്ഥലങ്ങളിൽ ചിലതാണ് കെഎസ്ആർടിസി, കെഎസ്ഇബി, മിൽമ പോലെയുള്ള സ്ഥാപനങ്ങളുടെ കാന്റീൻ. ഇവിടെ നിന്നും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് സാധാരണക്കാർക്ക് വളരെ വേദനയുണ്ടാക്കുന്ന കാര്യമാണ്. കാരണം വളരെ ചുരുങ്ങിയ ചെലവിൽ ആണ് ഇവർ സ്വാദിഷ്ടമായ ഊണ് നൽകുന്നത്. അതുപോലും ഇപ്പോൾ വിശ്വസിച്ചു കഴിക്കാൻ പറ്റാത്ത സാഹചര്യമാണ് എന്നാണ് ഇപ്പോൾ സാധാരണക്കാരായ ജനങ്ങൾ എല്ലാവരും പറയുന്നത്. എന്തായാലും ഇതുപോലെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാവരും കിണഞ്ഞു പരിശ്രമിക്കണം എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.