മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ബോളിവുഡ് താരം ആണെങ്കിലും ഇദ്ദേഹത്തിൻറെ കാര്യങ്ങൾ എല്ലാം തന്നെ കേരളമാധ്യമങ്ങളിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു വരാറുണ്ട്. ഇതൊരു കാരണം ഇദ്ദേഹം എപ്പോഴും സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന നടനാണ് എന്നതുകൊണ്ടാണ്. അതുകൊണ്ട് കൂടി നിരവധി ആളുകൾ കേരളത്തിൽ ഇദ്ദേഹത്തെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചുകൊണ്ടും രംഗത്തെത്താറുണ്ട്. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഏറ്റവും പുതിയ ഒരു വാർത്തയാണ് പുറത്തുവരുന്നത്.
ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിന് പങ്കെടുക്കുവാൻ കഴിയില്ല. ഇദ്ദേഹത്തിൻറെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടപ്പോൾ ആയിരുന്നു ഇദ്ദേഹത്തിൻറെ ഓഫീസ് ഇത്തരത്തിൽ ഒരു പ്രസ്താവന പുറത്തിറക്കിയത്. ഇതുകൂടാതെ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കും ഇദ്ദേഹത്തിന് എത്താൻ സാധിക്കാത്ത അവസ്ഥയാണ്.
സർഫിറ എന്ന സിനിമയിലാണ് ഇദ്ദേഹം ഏറ്റവും പുതിയതായി അഭിനയിച്ചിരിക്കുന്നത്. സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശൂരറായി പോട്രൂ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഇത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷകൾ ആരാധകർക്ക് ഈ സിനിമയിൽ ഉണ്ടായിരുന്നു എങ്കിലും ഈ സിനിമ ബോക്സ് ഓഫീസിൽ തകർന്നടിയാൻ പോകുകയാണ് എന്ന സൂചനകളാണ് നമുക്ക് ആദ്യദിവസം തന്നെ ലഭിക്കുന്നത്. ഏകദേശം 80 കോടിയാണ് സിനിമയുടെ ബഡ്ജറ്റ് എന്നാണ് അറിയാൻ സാധിക്കുന്നത്. ആദ്യദിനം വെറും രണ്ടു കോടി രൂപ മാത്രമാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം ലോകത്തുടനീളം കോടിക്കണക്കിന് ആളുകളുടെ ജീവൻ കൊടുത്ത മഹാമാരിയായിരുന്നു കോവിഡ്. ഈ മഹാമാരി വീണ്ടും വരാൻ പോവുകയാണോ എന്ന പേടിയാണ് ഇപ്പോൾ പ്രേക്ഷകർ പങ്കുവെക്കുന്നത്. കാരണം ആർക്കെങ്കിലും അവസാനമായി കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത നമ്മൾ കേട്ടിട്ട് കുറഞ്ഞത് രണ്ടു വർഷമെങ്കിലും ആയി. എന്താണ് പെട്ടെന്ന് ഇങ്ങനെ വരാൻ കാരണമെന്നാണ് ആളുകൾ ആശങ്കപ്പെടുന്നത്. അക്ഷയ് കുമാർ നിലവിൽ ഐസോലേഷനിൽ ആണ്. രണ്ടുമൂന്നു ദിവസങ്ങൾക്കകം സുഖം പ്രാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.