മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ വിജയ് സേതുപതി. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. 2021 വർഷത്തിൽ ഇദ്ദേഹത്തിനെതിരെ ബാംഗ്ലൂർ വിമാനത്താവളത്തിൽ വച്ച് ഒരു കയ്യേറ്റ ശ്രമം നടന്നിരുന്നു. ഒരാൾ താരത്തിന്റെ പിന്നിൽ എത്തുകയും ചവിട്ടാൻ ശ്രമിക്കുകയും ആയിരുന്നു. ഇതിൻറെ വീഡിയോ അന്നുതന്നെ പുറത്തുവന്നിരുന്നു. അത് വലിയ വിവാദങ്ങൾക്ക് കാരണമായി മാറുകയും ചെയ്തിരുന്നു.
എന്നാൽ ഈ സംഭവത്തിൽ ബാംഗ്ലൂരിൽ വലിയ കേസ് ഒന്നും പോലീസ് എടുത്തിരുന്നില്ല. കാരണം താരം പരാതി ഉന്നയിച്ചതും ഇല്ല. ഒത്തുതീർപ്പായി എന്ന വിവരം ആയിരുന്നു പിന്നീട് പോലീസ് പറഞ്ഞത്. തമിഴിലെ ഒരു രാഷ്ട്രീയ നേതാവ് മുത്തൂരാമലിംഗ തേവരെ താരം വിമർശിച്ചു എന്നതിൻറെ പേരിൽ ആയിരുന്നു ഈ ആക്രമണം നടന്നത് എന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത് പിന്നീട് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായി മാറുകയും ചെയ്തു.
വിജയ് സേതുപതിയെ ചവിട്ടുന്ന വ്യക്തിക്ക് ₹1001 പാരിതോഷികം ഇയാൾ പ്രഖ്യാപിച്ചിരുന്നു. ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് ആയിരുന്നു ഇത്തരത്തിൽ ട്രീറ്റ് ചെയ്തത്. താരം മാപ്പ് പറയുന്നത് വരെ അയാളെ ചവിട്ടുന്നവരെ പിന്തുണയ്ക്കും എന്നായിരുന്നു ഇയാൾ ട്വീറ്റിൽ പറഞ്ഞത്. ഈ സംഭവത്തിൽ താരത്തിന്റെ ആരാധകർ ഇയാൾക്കെതിരെ കേസ് നൽകിയിരുന്നു. മൂന്നുവർഷമായി കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ കോടതി ഇയാളെ ശിക്ഷിച്ചിരിക്കുകയാണ്.
ഇയാൾ ഒരു കൂസലും ഇല്ലാതെ കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതി ഇയാൾക്ക് വെറും 4000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. മഹാ ഗാന്ധി എന്ന വ്യക്തിയാണ് വിജയ് സേതുപതിക്കെതിരെ വിമാനത്താവളത്തിൽ കയ്യേറ്റ ശ്രമം നടത്തിയത്. ഒരു ജാതി സംഘടനയുടെ നേതാവ് കൂടിയായിരുന്നു ഇയാൾ. തമിഴിലെ മുൻ രാഷ്ട്രീയ നേതാവ് ആയിരുന്നു മുത്തൂരാമലിംഗ തേവർ. ഇയാളുടെ സമാധിയിൽ ഗുരുപൂജ ദിവസം പോയി പൂച്ച നടത്തിക്കൂടെ എന്ന് ഒരാൾ അഭ്യർത്ഥിക്കുകയായിരുന്നു. ആരുടെ ഗുരു എന്നായിരുന്നു ഇയാളോട് വിജയ് സേതുപതി തിരിച്ചു ചോദിച്ചത്. ഇതാണ് അന്ന് വിവാദങ്ങൾക്ക് കാരണമായി മാറിയത്.