പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ലിയോണൽ മെസ്സി. അർജൻറീന രാജ്യത്തിന് വേണ്ടി കളിക്കുന്ന സ്റ്റാർ പ്ലെയർ ആണ് ഇദ്ദേഹം. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസ കളിക്കാരിൽ ഒരാളാണ് ഇദ്ദേഹം. ധാരാളം ആരാധകരെ ആണ് ഇദ്ദേഹം ലോകത്ത് ഉടനീളം സ്വന്തമാക്കിയിട്ടുള്ളത്. ഇദ്ദേഹത്തിന് ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ഥലങ്ങളിൽ ഒന്നാണ് നമ്മുടെ കേരളം.
ഇന്ത്യയിൽ പൊതുവേ കേരളത്തിലും ബംഗാളിലും ആസാമിലും മാത്രമാണ് ഫുട്ബോൾ ഭ്രാന്തന്മാർ ഉള്ളത്. ബാക്കി എല്ലാ സ്ഥലങ്ങളിലും ക്രിക്കറ്റ് ആരാധകർ ആണ് കൂടുതൽ. ഇപ്പോൾ ഒരു കോൺഗ്രസ് എംപിയുടെ ഒരു ട്വിറ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫിഫ വേൾഡ് കപ്പ് 2022 ജയിച്ചതിന് അർജൻറീന ടീമിനെ അഭിനന്ദിക്കുകയാണ് ഇദ്ദേഹം. കൂട്ടത്തിൽ ഇദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. മെസ്സിയുടെ ആസാം കണക്ഷനിൽ തനിക്ക് അഭിമാനം ഉണ്ട് എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അപ്പോഴാണ് ഒരു വ്യക്തി എന്താണ് മെസ്സിയുടെ ആസാം ബന്ധം എന്ന് ചോദിക്കുന്നത്. അപ്പോഴാണ് മെസ്സി ജനിച്ചത് ആസാമിൽ ആണ് എന്ന് ഇദ്ദേഹം പറയുന്നത്. പിന്നീട് ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തെ കളിയാക്കിക്കൊണ്ട് രംഗത്തെത്തുന്നത്. അതേ സമയം ഇത് ചിരിച്ചു തള്ളാൻ വരട്ടെ എന്നും ഇതിൽ കാര്യമുണ്ട് എന്നുമാണ് ചില കോൺഗ്രസ് അനുഭാവികൾ പറയുന്നത്. എന്നാൽ യഥാർത്ഥ സത്യം എന്താണ് എന്ന് അറിയുമോ?
മെസ്സിക്ക് ആസാം പോയിട്ട് ഇന്ത്യയുമായി പോലും യാതൊരു ബന്ധവുമില്ല. അർജൻറീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിക്കുന്നത്. അബ്ദുൽ ഖലീഖ് എന്ന കോൺഗ്രസ് എംപി ആണ് ഇത്തരത്തിൽ ഒരു വാദം ആദ്യമായി ഉന്നയിച്ചിരിക്കുന്നത്. ആസാം കോൺഗ്രസ് എംപിയാണ് ഇദ്ദേഹം. ഇപ്പോൾ കോൺഗ്രസിന് മുഴുവൻ ഒരു തലവേദനയായി മാറിയിരിക്കുകയാണ് ഇദ്ദേഹത്തിൻറെ അവകാശവാദം.