മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പത്ത് വ്യക്തിത്വങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിനു മുൻപന്തിയിൽ തന്നെ ഉണ്ടാവും സഖാവ് പുഷ്പൻ. അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ടതാണ് സഖാവ് പുഷ്പൻ. കുഞ്ഞുങ്ങൾ അടക്കം ഇദ്ദേഹത്തെ വാഴ്ത്തി പാടുന്നത് മലയാളികൾ പലതവണ കേട്ടതാണ്. സഖാവ് പുഷ്പൻ എന്ന പേരിൽ കേൾക്കുമ്പോൾ തന്നെ മലയാളികളുടെ രക്തം 120 കിലോമീറ്റർ സ്പീഡിൽ ആയിരിക്കും പായുക. പുഷ്പൻ എന്ന് പറയുമ്പോൾ കിട്ടുന്ന ഒരു ഊർജ്ജം ഗ്ലൂക്കോസ് പൊടി കഴിച്ചാൽ പോലും കിട്ടില്ല എന്നാണ് മലയാളികൾ എല്ലാവരും പറയുന്നത്.
എന്നാൽ മലയാളികളെ മുഴുവൻ വിഷമത്തിലാക്കിക്കൊണ്ട് ഇന്ന് വൈകിട്ട ആയിരുന്നു പുഷ്പൻ എന്ന ഇതിഹാസ സൂര്യന്റെ മരണവാർത്ത നമ്മൾ കേട്ടത്. എന്നാൽ ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണം ആണ് ആദ്യദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ആളുകൾ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട് എങ്കിലും മറ്റൊരു വിഭാഗം ആളുകൾ നെഗറ്റീവ് ക്യാമ്പയിൻ ആയി രംഗത്തുണ്ട് എന്നതാണ് യാഥാർത്ഥ്യം.
സ്വാശ്രയ കോളേജിൽ പഠിച്ച വീണ മോൾ കമ്പനി മുതലാളിയായി, അതിനെതിരെ സമരം ചെയ്ത പാവം പുഷ്പൻ പടമായി – ഇതാണ് ഒരു വ്യക്തിയുടെ കമൻറ്. എല്ലാ പാർട്ടി അടിമകൾക്കും പുഷ്പൻ ഒരു പാഠമാണ് എന്നും മക്കളെ ബർമിങ്ഹാം യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വിട്ട നേതാക്കൾ ആണ് പുഷ്പനെ പോലെയുള്ളവരെ സമരമുഖത്തേക്ക് ഇറക്കിവിട്ടത് എന്ന് ഓർക്കണം എന്നും മറ്റൊരു വ്യക്തി പറയുന്നു. അതിനുശേഷം പാർട്ടി നേതാക്കളുടെ മക്കളെല്ലാം സ്വാശ്രയ കോളേജുകളിൽ പോയി പഠിച്ച് ഉന്നതങ്ങളിൽ എത്തി എന്നത് ചരിത്രം എന്ന് മറ്റൊരു വ്യക്തി ഓർമിപ്പിക്കുന്നു. ചിന്തിക്കാൻ കഴിവില്ലാത്തത് മൂലം ജീവിതം കളഞ്ഞ ഹതഭാഗ്യന് പ്രണാമം എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.
എം വി രാഘവനെ കൊല്ലാൻ പോയി സ്വന്തം ജീവിതം തുല്ച്ച പാർട്ടി അടിമ എന്നാണ് ഒരു വ്യക്തി പാവം സഖാവ് പുഷ്പനെ അധിക്ഷേപിക്കുന്നത്. നികേഷ് കുമാർ പുഷ്പ ചക്രം സമർപ്പിക്കുക കൂടി ചെയ്താൽ എല്ലാം ശരി എന്നാണ് മറ്റൊരു വ്യക്തി പറയുന്നത്. നഷ്ടം പുഷ്പനും പുഷ്പന്റെ വീട്ടുകാർക്കും എന്ന് മാത്രമാണ് മറ്റൊരു വ്യക്തി വിലകുറച്ചു കാണുന്നത്. പുസ്പനെ അറിയാമോ, പുസ്പനെ അറിയാമോ എന്ന വെറുപ്പിക്കൽ കേൾക്കാത്ത ഇടത്തേക്ക് സഖാവ് പുഷ്പൻ യാത്രയായി, അന്യാഞ്ജലികൾ എന്നാണ് മറ്റൊരു വ്യക്തി പറയുന്നത്. തണ്ടൊടിച്ചവരും മക്കളും സ്വാശ്രയ മുതലാളിമാരായി എന്നാണ് മറ്റൊരു വ്യക്തി പറയുന്നത്.