മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാധിക വേണുഗോപാൽ. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ഇവർ ഒരുപോലെ സജീവമാണ്. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സാമൂഹിക വിഷയങ്ങളിൽ അടക്കം നിലപാടുകൾ തുറന്നു പറയുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇവർ. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വിശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്. ചോയ്സ് നെറ്റ്വർക്ക് എന്ന യൂട്യൂബ് ചാനലിന് ആണ് ഇപ്പോൾ ഇവർ അഭിമുഖം നൽകിയിരിക്കുന്നത്. തന്റെ ഫോട്ടോകൾ വെച്ച് റീച്ചു കൂട്ടുവാൻ മോശം ക്യാപ്ഷനും തമ്പ് നെയിലും നൽകി ധാരാളം പേജുകൾ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് കാണാറുണ്ട് എന്നാണ് നടി പറയുന്നത്.
ദുബായിലെ ഒരുപാട് മസാജിങ് സെൻററുകളുടെ കവർ തന്നെ തന്റെ ഫോട്ടോകളാണ് എന്നും അത് എടുത്ത് അവിടെ നിന്ന് ആളുകൾ എനിക്ക് ഫോട്ടോ അയച്ചു തരാറുണ്ട് എന്നുമാണ് നടി പറയുന്നത്. അവിടെ പോയാൽ കാണാൻ പറ്റുമോ എന്നൊക്കെ ചിലർ എന്നോട് ചോദിക്കാറുണ്ട് എന്നും പോയി പണി നോക്കാൻ ഞാൻ മറുപടി പറയാറുണ്ട് എന്നുമാണ് താരം പറയുന്നത്. നമ്മൾ കാണില്ല എന്ന് വിശ്വാസത്തിൽ ആകും ഇത്തരത്തിൽ ഫോട്ടോകൾ പലരും ഉപയോഗിക്കുന്നത്. പക്ഷേ നമ്മൾ മലയാളികൾ ഇല്ലാത്ത നാട് ഇല്ലല്ലോ എന്നാണ് സാധിക തിരിച്ചു ചോദിക്കുന്നത്.
അതുകൊണ്ടുതന്നെ ആരെങ്കിലും എവിടെനിന്നെങ്കിലും കാണുമ്പോൾ ഫോട്ടോ എടുത്ത് അയച്ചു തരാറുണ്ട് എന്നും മോശമായിട്ടുള്ള ക്യാപ്ഷൻ തമ്പ് നേയിലും ഇട്ട് തന്റെ ഫോട്ടോകൾ ഉപയോഗിക്കുന്നത് കാണുമ്പോൾ ആദ്യം വിഷമമൊക്കെ തോന്നിയിരുന്നു എന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ തോന്നുമായിരുന്നു എന്നും ഇപ്പോൾ എനിക്ക് അങ്ങനെ തോന്നാറില്ല എന്നും കാരണം അവരുടെ വീട്ടിലേക്ക് അരി വാങ്ങിക്കുവാൻ ഞാൻ ഒരു കാരണമായി എന്നാണ് ഇപ്പോൾ വിശ്വസിക്കുന്നത് എന്നും ഇപ്പോൾ ഇങ്ങനെയുള്ള ഒന്നിനോടും റിയാക്ട് ചെയ്യാൻ പോകാറില്ല എന്നും നടി കൂട്ടിച്ചേർക്കുന്നു.