മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ കുറെ മികച്ച സിനിമകൾ കൊണ്ട് ഇദ്ദേഹം മലയാളത്തിലെ മുൻനിരയുവ താരങ്ങളിൽ ഒരാളായി മാറി. ഇന്ന് മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്ന് മാത്രമല്ല മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ധാരാളം ആരാധകരാണ് ഇദ്ദേഹം കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് സ്വന്തമാക്കിയത്.
ഇപ്പോൾ പൃഥ്വിരാജിനെ കുറിച്ച് ശ്രീകണ്ഠൻ നായർ നടത്തുന്ന പരാമർശം ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിലാണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. നവ്യാനായർ അതിഥിയായി എത്തിയ എപ്പിസോഡിൽ ആണ് ശ്രീകണ്ഠൻ നായർ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതേ സമയം ആദ്യമായി നായകനായി അഭിനയിച്ച സിനിമയിലെ നായിക കൂടിയായിരുന്നു നവ്യാനായർ എന്ന പ്രത്യേകതയുമുണ്ട്.
ഒരിക്കൽ നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു മല്ലിക സുകുമാരൻ. അപ്പോൾ ഇവരോട് ഒരു വ്യക്തി മോശം കമൻറ് പറഞ്ഞു. ഉടൻതന്നെ ഈ വ്യക്തിയെ താനും മല്ലിക ചേച്ചിയും ചേർന്ന ശാസിച്ചു എന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. ഈ സമയത്ത് ആയിരുന്നു പ്രേക്ഷകരുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു പയ്യൻ എഴുന്നേറ്റുനിന്ന് “നീ വെളിയിലേക്ക് വാടാ” എന്ന തരത്തിൽ ദേഷ്യപ്പെട്ട് സംസാരിച്ചത്. ഉടൻതന്നെ ശ്രീകണ്ഠൻ നായർ ഇടപെട്ടുകൊണ്ട് നീ ആരാണ് എന്ന് പയ്യനോട് ചോദിച്ചു. അപ്പോൾ പയ്യൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു – ഞാൻ രാജു ആണ്. ഒരിക്കൽ കൂടി ശ്രീകണ്ഠൻ നായർ ചോദിച്ചപ്പോൾ ആണ് പൃഥ്വിരാജ് പറഞ്ഞത് ഞാൻ മല്ലിക സുകുമാരന്റെ മകനാണ് എന്ന്.
പിന്നീട് ശ്രീകണ്ഠൻ നായർ ഇങ്ങനെ പറഞ്ഞു – അമ്മ സംസാരിക്കുമ്പോൾ മകൻ സംസാരിക്കേണ്ടതില്ല. പക്ഷേ രാജു ചെയ്ത ഏറ്റവും മികച്ച അഭിമുഖങ്ങളിൽ ഒന്നായിരുന്നു അത് എന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. അന്നുമുതൽ തന്നെ പൃഥ്വിരാജിന്റെ ആത്മവിശ്വാസം താൻ ശ്രദ്ധിച്ചിരുന്നു എന്നും ശ്രീകണ്ഠൻ നായർ കൂട്ടിച്ചേർത്തു. അതേ സമയം പൃഥ്വിരാജ് ചെയ്തത് വളരെ നല്ല കാര്യമാണ് എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. എല്ലാ ആൺമക്കളും സ്വന്തം അമ്മമാരുടെ കാര്യത്തിൽ ഇങ്ങനെ ആയിരിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.