സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുക എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ കൗതുകമുള്ള കാര്യങ്ങളിൽ ഒന്നാണ്. കാരണമെന്താണെന്ന് വെച്ചാൽ സിനിമ താരങ്ങളെയും നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചെറുപ്പക്കാരന്റെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയിട്ടാണ് ഈ ചെറുപ്പക്കാരൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങൾക്കു മുൻപ് അല്ലെങ്കിൽ പതിറ്റാണ്ടുകൾക്ക് മുൻപ് ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത്. എങ്കിൽപോലും ഈ ചിത്രങ്ങളിലെ ചെറുപ്പക്കാരന്റെ സ്റ്റൈലിന് ഇന്നും ഒരു കുറവില്ല എന്നാണ് ചിത്രങ്ങൾ കാണുന്ന എല്ലാവരും പറയുന്നത്.
ചിത്രത്തിൽ ഉള്ള ആൾ ആരാണ് എന്ന് നിങ്ങൾക്ക് മനസ്സിലായോ? മെഗാസ്റ്റാർ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അപ്പോൾ നിങ്ങൾ കരുതും മമ്മൂട്ടിയുടെ ചിത്രമായിരിക്കും ഇത് എന്ന്. എന്നിട്ട് എന്താണ് മമ്മൂട്ടിയുടെ ഒരു ചായയും ഇല്ലാത്തത് എന്നായിരിക്കും നിങ്ങൾ ചോദിക്കുന്നത്. എന്നാൽ മമ്മൂട്ടിയെ മെഗാസ്റ്റാർ എന്ന് വിളിക്കുന്നത് അദ്ദേഹത്തിൻറെ ആരാധകരും കേരളത്തിലെ ഒരു ചെറിയ വിഭാഗം ആളുകളും മാത്രമാണ്. എന്നാൽ ഇന്ത്യയിലെ യഥാർത്ഥ മെഗാസ്റ്റാർ എന്നു പറയുന്നത് മമ്മൂട്ടിയല്ല. അത് മറ്റൊരു വ്യക്തിയാണ്.
മെഗാസ്റ്റാർ ചിരഞ്ജീവിയെ കുറിച്ചാണ് പറഞ്ഞുവരുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരുകാലത്ത് സിനിമയെല്ലാം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തിയായിരുന്നു ഇദ്ദേഹം. എന്നാൽ രാഷ്ട്രീയ പാർട്ടി പരാജയപ്പെട്ടതോടെ ഇദ്ദേഹം തിരികെ സിനിമയിലേക്ക് വരികയായിരുന്നു. പിന്നീട് ഇദ്ദേഹത്തിൻറെ സഹോദരൻ രാഷ്ട്രീയത്തിൽ ഇറങ്ങുകയും അവിടെ വെന്നി കൊടി പാറിക്കുകയും ചെയ്തു. ഇന്ന് ആതിരപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാണ് ഇദ്ദേഹത്തിന്റെ സഹോദരൻ പവൻ കല്യാൺ.