സൂപ്പർതാരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മൾ അവരെ കാണുന്നത് നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
കഴിഞ്ഞ ഏകദേശം മൂന്ന് പതിറ്റാണ്ട് കാലമായി ടെലിവിഷൻ സിനിമ മേഖലയിൽ വളരെ സജീവമായ താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. ഇന്ന് ഇദ്ദേഹത്തിൻറെ പിറന്നാൾ ആണ്. ഇദ്ദേഹത്തിൻറെ നാലുമക്കളും സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ്. എല്ലാവരും അച്ഛൻറെ പിറന്നാൾ ഗംഭീരമായി തന്നെ ആഘോഷിക്കുകയാണ് ഇപ്പോൾ.
ഇതിനിടയിൽ മൂത്തമകൾ അഹാന കൃഷ്ണകുമാർ പങ്കുവെച്ച ഫോട്ടോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട് എന്നുമാണ് അഹാന പറയുന്നത്. “ഞാൻ കുട്ടിയായിരുന്ന സമയത്ത് എൻറെ മാതാപിതാക്കൾ വളരെ ചെറുപ്പക്കാരായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടുതന്നെ വെറുതെ കളിയായി അവർ വഴക്കു പറയുമായിരുന്നു. ഞാൻ കരയുന്നത് എല്ലാം വളരെ തമാശയായിട്ടാണ് അവർക്ക് തോന്നാറുള്ളത്. അത്തരത്തിൽ അവർ പകർത്തിയ ഒരു ചിത്രമാണ് ഇത്” – ഇതായിരുന്നു ചിത്രത്തിന് ക്യാപ്ഷൻ ആയി അഹാന നൽകിയത്.
അച്ഛൻറെ മടിയിൽ ഇരുന്നു കരയുന്ന ചിത്രമാണ് ആഹാന പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ 9 വർഷക്കാലമായി താരം മലയാള സിനിമയിൽ വളരെ സജീവമാണ്. 2014 വർഷത്തിൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം സിനിമ മേഖലയിൽ അരങ്ങേറുന്നത്. അതേസമയം അടി എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. തോന്നൽ എന്ന ഒരു മ്യൂസിക് ആൽബം നടിയുടെ സംവിധാനത്തിൽ ഒരുങ്ങിയിട്ടുണ്ട്.