വളരെ അത്ഭുതകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 25 വയസ്സുള്ള ഒരു യുവാവിന്റെ കഥയാണ് ഇത്. ഒമ്പതാമത്തെ വയസ്സിൽ ഇദ്ദേഹത്തെ ആരൊക്കെയോ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് രാജസ്ഥാനിലെ ഒരു ഉൾപ്രദേശത്ത് ആയിരുന്നു ഇദ്ദേഹത്തെ താമസിപ്പിച്ചത്. ഇപ്പോൾ 16 വർഷങ്ങൾക്ക് ശേഷം ഇദ്ദേഹം ഇദ്ദേഹത്തിൻറെ കുടുംബവുമായി ചേർന്നിരിക്കുകയാണ്. ഡെറാഡൂൺ ആണ് ഇദ്ദേഹത്തിൻറെ കുടുംബം ഉള്ളത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ഇദ്ദേഹം കുടുംബത്തിൽ തിരിച്ചെത്തിയത്.
കഴിഞ്ഞ ആറ് വർഷമായി ഇദ്ദേഹം ആടുമേയ്ക്കുകയായിരുന്നു. ഇദ്ദേഹം ഇപ്പോൾ നന്ദി പറയുന്നത് ഒരു ട്രക്ക് ഡ്രൈവർക്ക് ആണ്. എന്നാൽ ആരാണ് ഈ ട്രക്ക് ഡ്രൈവർ എന്ന് ഇദ്ദേഹത്തിനും അറിയില്ല. മോനു ശർമ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ഇദ്ദേഹം കഴിഞ്ഞ ആഴ്ച ആണ് ഡെറാഡൂൺ പോലീസ് ഹെഡ്വാർട്ടേഴ്സിൽ എത്തിയത്. രാജസ്ഥാനിൽ നിന്നും രക്ഷപ്പെടാൻ ഒരു ട്രക്ക് ഡ്രൈവർ ആയിരുന്നു ഇദ്ദേഹത്തെ സഹായിച്ചത്. ഈ ഡ്രൈവർ ഇദ്ദേഹത്തെ ഡൽഹിയിൽ എത്തിക്കുകയായിരുന്നു.
2008 വർഷത്തിൽ ആയിരുന്നു ഇദ്ദേഹത്തെ ചില ആളുകൾ തട്ടിക്കൊണ്ടുപോയത്. വീടിനു പുറത്ത് കളിക്കുകയായിരുന്നു ഇദ്ദേഹം. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന് ഓർമ്മയില്ല. ബോധം തെളിഞ്ഞപ്പോൾ ഇദ്ദേഹത്തിന് അവർ ഒരു പുതിയ പേര് നൽകി – രാജു. പിന്നീട് ആടിനെ മേയ്ക്കൽ ആയിരുന്നു ഇദ്ദേഹത്തിൻറെ ജോലി. അനുസരിച്ചില്ലെങ്കിൽ ശക്തമായ മർദ്ദനമായിരുന്നു ഇദ്ദേഹം നേരിട്ടത്. രക്ഷപ്പെടുവാൻ ഒരുപാട് ശ്രമിച്ചു, പക്ഷേ അറിയപ്പെടാത്ത സ്ഥലം ആയതുകൊണ്ട് ഇദ്ദേഹം തോറ്റു പോവുകയായിരുന്നു.
കഴിഞ്ഞമാസം ഒരു ട്രക്ക് ഡ്രൈവർ ഡെറാഡ്യൂണിൽ നിന്നും രാജസ്ഥാനിലെ ഈ പ്രദേശം സന്ദർശിച്ചിരുന്നു. തന്റെ കഥ മോനു ഇദ്ദേഹത്തോട് പറയുകയായിരുന്നു. അങ്ങനെയാണ് ഈ ട്രാക്ക് ഡ്രൈവർ മോനുവിനെ ഡൽഹിയിൽ എത്തിച്ചത്. തുടർന്ന് ഡ്രൈവർ തന്നെ മോനുവിനെ ഡെറാഡൂണിലേക്കുള്ള ട്രെയിൻ കയറ്റി വിടുകയായിരുന്നു. ഡെറാഡൂൺ എത്തിക്കഴിഞ്ഞാൽ എങ്ങനെ പോലീസിനെ സമീപിക്കണം എന്ന ഒരു കുറിപ്പും ഇദ്ദേഹം എഴുതി നൽകിയിരുന്നു. അഞ്ചു ദിവസങ്ങൾക്ക് മുൻപ് മോനു പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എത്തി തൻറെ വീട്ടുകാരെ കണ്ടെത്തി നൽകണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. ഡെറാഡൂൺ എസ് എസ് പി അജയ് സിംഗ് ആണ് ഈ കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.
തൻറെ കുടുംബത്തെക്കുറിച്ച് വളരെ കുറച്ചു ഓർമ്മകൾ മാത്രമേ ഇദ്ദേഹത്തിന് പറയുവാൻ ഉണ്ടായിരുന്നുള്ളൂ. ഇദ്ദേഹത്തിന് നാല് സഹോദരിമാർ ഉണ്ട് എന്നറിയാമായിരുന്നു. അച്ഛന് ഒരു പലചരക്ക് കടയായിരുന്നു. എന്നാൽ മാതാപിതാക്കളുടെ പേരോ സഹോദരങ്ങളുടെ പേരോ ഇദ്ദേഹത്തിന് ഓർത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് ഇദ്ദേഹത്തിൻറെ ഫോട്ടോയും പേരും ലോക്കൽ ന്യൂസ് പേപ്പറിൽ പോലീസ് നൽകുകയായിരുന്നു. ആശാ ശർമ എന്ന വ്യക്തി ഇദ്ദേഹത്തെ തന്റെ നഷ്ടപ്പെട്ട മകനായി തിരിച്ചറിയുകയായിരുന്നു. മോനുവിന്റെ കുടുംബം ഇദ്ദേഹത്തെ ഉത്തരാഖണ്ഡിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ കുറെ വർഷങ്ങളായി തിരയുകയായിരുന്നു. മോനുവിനെ നേരിട്ടു കണ്ട ശേഷം ഇരുവരും കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ചു. അങ്ങനെയാണ് തിരിച്ചെത്തിയിരിക്കുന്നത് തന്റെ മകൻ തന്നെയാണ് എന്ന് മാതാപിതാക്കൾ ഉറപ്പിച്ചത്.