
ഒരുപാട് വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഇന്ത്യയിൽ ചീറ്റുകളുടെ വംശനാശം സംഭവിക്കുന്നത്. അതുകൊണ്ട് ഈ അടുത്ത് ആയിരുന്നു ചീറ്റകളെ വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും ആയിരുന്നു ചീറ്റകളെ എത്തിച്ചത്. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ആയിരുന്നു ഇവരെ പാറപ്പിച്ചത്. ഇവർ വരുന്ന സൗത്ത് ആഫ്രിക്കയിൽ നിന്നുമുള്ള അതേ കാലാവസ്ഥയാണ് ഇവിടെയും എന്നതുകൊണ്ടാണ് ഇവിടെ പാർപ്പിച്ചത്.
ഇപ്പോൾ ഈ കൂട്ടത്തിലെ ഒരു പെൺചീറ്റ ചത്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ദീക്ഷ എന്നായിരുന്നു ഈ ചീറ്റയുടെ പേര്. പരിക്കേറ്റ് മണിക്കൂറുകൾക്ക് ശേഷം ആണ് മരണം സംഭവിക്കുന്നത്. 40 ദിവസത്തിനിടയിൽ ഈ പാർക്കിൽ നിന്നും മൂന്നാമത്തെ ചീറ്റയാണ് മരിക്കുന്നത്. സംഭവം വളരെ ദുഃഖകരമാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും പറയുന്നത്.
“ഉടനെ തന്നെ ഞങ്ങൾ അവൾക്ക് ആവശ്യമായ മരുന്നുകളും ചികിത്സയും എല്ലാം എത്തിച്ചിരുന്നു. പക്ഷേ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അവൾ മരിച്ചു” – ഇതായിരുന്നു ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. പ്രായപൂർത്തിയായ ഒരു പുരുഷ ചീറ്റയുമായി ഇണ ചേരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിനിടയിൽ പരിക്കുകൾ പറ്റിയിട്ടുണ്ടാവാം. അത് മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് മധ്യപ്രദേശ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിക്കുന്നത്.
പ്രോട്ടോകോൾ അനുസരിച്ച് വെറ്റിനറി സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. പ്രോജക്ട് ചീറ്റ എന്ന പേരിൽ കഴിഞ്ഞവർഷം മുതൽ ആണ് സൗത്ത് ആഫ്രിക്കയിൽ നിന്നും 20 ചീറ്റകളെ ഇന്ത്യയിലെ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്നത്. മാർച്ച് ഏപ്രിൽ മാസങ്ങളിലായി രണ്ട് ചീറ്റകൾ ആയിരുന്നു ചത്തത്. 2022 സെപ്റ്റംബർ മാസത്തിലാണ് രണ്ടു ബാച്ചുകളിൽ ആയി ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും ഇവരെ എത്തിച്ചത്.