മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കമൽഹാസൻ. ഇപ്പോൾ ഇദ്ദേഹമായുള്ള വ്യക്തിപരമായ അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി സീമ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സീമ ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. അദ്ദേഹവുമായുള്ള ബന്ധം ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നും ശശിയേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു അദ്ദേഹം എന്നുമാണ് സീമ പറയുന്നത്. സീമയുടെ കരിയറിലെ തന്നെ വലിയ ബ്രേക്ക് ആയിരുന്നു അവളുടെ രാവുകൾ എന്ന സിനിമ. ഈ സിനിമയിൽ കമൽഹാസൻ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട് എങ്കിലും അധികമാർക്കും ഇത് അറിയില്ല എന്നാണ് സിനിമ പറയുന്നത്.
കമൽഹാസൻ ഐ വി ശശിയോട് ചോദിച്ചു വാങ്ങിയ ഒരു കഥാപാത്രമായിരുന്നു ഇത് എന്നാണ് സീമ പറയുന്നത്. വളരെ ചെറിയ ഒരു വേഷമാണ് കമൽഹാസൻ ഈ സിനിമയിൽ ചെയ്തത്. റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ഒരാളായിട്ടാണ് കമൽഹാസൻ ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഐ വി ശശിയുടെ 19 സിനിമകളിൽ കമൽഹാസൻ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ ജോജു ജോർജ് സംവിധാനം ചെയ്ത സിനിമയായിരുന്നു പണി. ഈ സിനിമ കമൽഹാസനെ കാണിച്ചിട്ടുണ്ട് എന്നാണ് സിനിമ പറയുന്നത്. സിനിമ കണ്ടതിനുശേഷം കമൽ തന്നെ വിളിച്ചു എന്നാണ് സിനിമ പറയുന്നത്. ഞാൻ പണി കണ്ടു എന്നും നീ അസ്സലായി അഭിനയിച്ചു എന്നുമാണ് കമൽഹാസൻ പറഞ്ഞത്. എന്നാൽ സീമയ്ക്ക് ആദ്യം ശബ്ദം ആരാണെന്ന് മനസ്സിലായില്ല. ആരാണ് വിളിക്കുന്നത് എന്ന സിനിമ ചോദിക്കുകയായിരുന്നു. എനിക്ക് വയസ്സായതുകൊണ്ടാണോ ഇങ്ങനെ ചോദിക്കുന്നത് എന്നായിരുന്നു കമൽഹാസന്റെ മറുപടി.
നിനക്ക് എൻറെ ശബ്ദം പോലും മനസ്സിലായില്ല അല്ലേ എന്നാണ് കമൽഹാസൻ തിരിച്ചു പറഞ്ഞത്. എൻറെ പേര് കമൽഹാസൻ എന്ന് ആണ്. ഇതോടെ സിനിമ ശരിക്കും ഞെട്ടി എഴുന്നേൽക്കുകയായിരുന്നു. ഒരുപാട് സോറി പറഞ്ഞു അദ്ദേഹത്തിനോട്. നിന്നെ അമ്മയായിട്ട് ഞാൻ കണ്ടിട്ടില്ല എന്നും കുട്ടിയായിട്ടേ കണ്ടിട്ടുള്ളൂ എന്നും ആദ്യമായിട്ടാണ് അമ്മ വേഷത്തിൽ കാണുന്നത് എന്നുമായിരുന്നു കമൽഹാസൻ പറഞ്ഞത്. അദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയിൽ നിന്നും അങ്ങനെ കേൾക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ് എന്നും സിനിമ പറഞ്ഞു. അതേസമയം ഏറ്റവും പ്രിയപ്പെട്ട കരിയറിലെ കഥാപാത്രം ഏതാണ് എന്ന് ചോദിച്ചാൽ അവളുടെ രാവുകൾ എന്ന സിനിമയിലെ കഥാപാത്രത്തെ ആയിരിക്കും പറയുക എന്നും സീമ കൂട്ടിച്ചേർത്തു.