യുവനടിയോട് മോശമായി പെരുമാറിയതിൻ്റെ പേരിൽ വിവാദനായകൻ കമൽ ആർ ഖാൻ അറസ്റ്റിൽ

നടിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യിൽ കയറി പിടിക്കുകയും ചെയ്ത സംഭവത്തിൽ ബോളിവുഡ് നടനും സിനിമാനിരൂപകനുമായ കമാൽ ആർ ഖാൻ അറസ്റ്റിൽ മുംബൈയിലെ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2019 ൽ ആണ് ഇത്തരമൊരു സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത് 2021ൽ പരാതിക്കാരിയായ നടി പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു മോഡലിങ്കിലും ഫിറ്റ്നസ് രംഗത്തും നടി പ്രശസ്തയാണ്. ഈ കേസ് കൂടാതെ കമാൽ ആർ ഖാന്റെ പേരിൽ മറ്റ് ചില പരാതികൾ കൂടി നിലനിൽക്കുന്നുണ്ട് സോഷ്യൽ മീഡിയയിലൂടെ ചില ബോളിവുഡ് താരങ്ങൾക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ പുറത്തുവിട്ടതിനാലാണ് ഇപ്പോൾ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത് 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡി അന്തരിച്ച ബോളിവുഡ് താരങ്ങളായ ഇർഫാൻ ഖാൻ ഋഷി കപൂർ തുടങ്ങിയവർക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശമാണ് ഈ കേസിന് ആധാരം.

യുവസേന അംഗം രാഹുല്‍ കനാലിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മോശം ഭാഷ ഉപയോഗിച്ചു എന്നുമായിരുന്നു ആരോപണം. ദുബായില്‍ നിന്നും മുംബൈയില്‍ എത്തിയ കെ.ആര്‍.കെയെ വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനു മുൻപേ ഇയാൾ നെഗറ്റീവ് പബ്ലിസിറ്റി നേടിയിട്ടുണ്ടായിരുന്നു മലയാളത്തിലെ താര രാജാവായ മോഹൻലാലിനെ ചൊല്ലി ഒക്കെ അന്ന് ഇയാൾ നടത്തിയ പരാമർശങ്ങൾ വാർത്തകളിൽ ഒക്കെ നിറഞ്ഞു നിന്നതായിരുന്നു.