ലാലേട്ടന് പിറന്നാൾ ആശംസകളുമായി ബിജു മേനോൻ, പങ്കുവെച്ച ചിത്രം കണ്ടോ? ഈ ചിത്രത്തിന് പിന്നിൽ വലിയൊരു കഥയുണ്ട്, അത് എന്താണെന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മോഹൻലാൽ. മലയാള സിനിമയിലെ രാജാവ് ആരാണ് എന്ന് ചോദിച്ചാൽ മോഹൻലാൽ എന്നല്ലാതെ മറ്റൊരു ഉത്തരം ആർക്കും ഉണ്ടാവില്ല. അത്രത്തോളം മലയാളികളുടെ സാംസ്കാരിക ജീവിതത്തിൻറെ ഭാഗമായി മാറിയിട്ടുള്ള താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ഇന്ന് ഇദ്ദേഹത്തിൻറെ പിറന്നാളാണ്. നിരവധി താരങ്ങളും പ്രേക്ഷകരും ആണ് ഇദ്ദേഹത്തിൻറെ പിറന്നാളാശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തുന്നത്.

അതേസമയം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബിജുമേനോൻ. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും എടുത്തുപറയേണ്ടത് റൺ ബേബി റൺ എന്ന സിനിമയാണ്. വളരെ തമാശ നിറഞ്ഞ കഥാപാത്രങ്ങളെ ആയിരുന്നു ഇരുവരും ഈ സിനിമയിൽ അവതരിപ്പിച്ചത്. സച്ചി ആയിരുന്നു ഈ സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചത്.

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല ബിജുമേനോൻ. വല്ലപ്പോഴും മാത്രമാണ് ഇദ്ദേഹം ഇദ്ദേഹത്തിൻറെ വ്യക്തിപരമായ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുന്നത്. അതുകൊണ്ടുതന്നെ അതെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റുന്നത് പതിവാണ്. ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിനൊപ്പം നിൽക്കുന്ന പോസ്റ്റാണ് ബിജുമേനോൻ പങ്കുവച്ചിരിക്കുന്നത്.

ഈ ചിത്രത്തിന് പിന്നിൽ വലിയ ഒരു കഥയുണ്ട്. അതെന്താണെന്ന് നിങ്ങൾക്ക് അറിയുമോ? മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്ന് ആയിട്ടുള്ള ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷൻ സമയത്തു നിന്നും ആണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്. ചിത്രത്തിന് ബിജുമേനോൻ നൽകിയ ക്യാപ്ഷൻ ശ്രദ്ധിക്കപ്പെടുക ആണ്. ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ് – ആറാം തമ്പുരാൻ എന്ന സിനിമയിലെ ഹിറ്റ് ഡയലോഗ് ആണ് ഈ ചിത്രത്തിന് അടിക്കുറിപ്പായി ബിജുമേനോൻ നൽകിയിരിക്കുന്നത്.