മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജൂഹി ചൗള. ഹിന്ദി സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ബോളിവുഡ് സൂപ്പർ താരങ്ങളുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. ഒരു മലയാളം സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹരികൃഷ്ണൻസ് എന്ന സിനിമയിലാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി ജൂഹി ചൗള പ്രത്യക്ഷപ്പെട്ടത്.
ഇവരുടെ മകളാണ് ജാൻവി മെഹത്താ. കഴിഞ്ഞ ദിവസമായിരുന്നു മകളുടെ പിറന്നാൾ. വളരെ വ്യത്യസ്തമായ രീതിയിലാണ് മകളുടെ പിറന്നാൾ ജൂഹി ചൗള ആഘോഷിച്ചത്. മകളുടെ 22മത്തെ പിറന്നാളാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. പൊതുവേ ലക്ഷണങ്ങളും കോടികളും പൊട്ടിച്ചുകൊണ്ട് ആണ് ബോളിവുഡ് താരങ്ങൾ അവരുടെ മക്കളുടെ പിറന്നാൾ ആഘോഷിക്കുന്നത്. പക്ഷേ താരം വളരെ വ്യത്യസ്തമായിട്ടാണ് മകളുടെ പിറന്നാൾ ആഘോഷിച്ചത്.
മകളുടെ 22മത്തെ പിറന്നാളാണ് ഇപ്പോൾ കഴിഞ്ഞു പോയത്. ഇതിനോട് അനുബന്ധിച്ച താരം ആയിരം വൃക്ഷത്തൈകൾ ആണ് നട്ടത്. താരം തന്നെയാണ് ഈ വിവരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. അവളുടെ ഒപ്പം നിൽക്കുന്ന ഒരു മനോഹരമായ ചിത്രവും താരം പങ്കുവെച്ചു. നിരവധി ആളുകൾ ആണ് ഇപ്പോൾ തടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
തന്റെ മകൾക്കും വളർന്നുവരുന്ന അടുത്ത തലമുറയ്ക്കും വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തത് എന്നാണ് ജൂഹി ചൗള പറയുന്നത്. അവർക്ക് ശുദ്ധമായ ശ്വസിക്കുവാൻ സാധിക്കട്ടെ എന്നാണ് താരം പറയുന്നത്. എന്തായാലും താരം വളരെ മാതൃകാപരമായ കാര്യമാണ് ചെയ്തിരിക്കുന്നത് എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. മലയാളികൾ പോലും ഇപ്പോൾ പിറന്നാൾ എന്ന പേരിൽ ഒരുപാട് ധൂർത്ത് ആണ് കാണിച്ചുകൂട്ടുന്നത് എന്നും അവരുടെ ഇടയിൽ കോടികൾ ആസ്തിയുള്ള ഒരു ബോളിവുഡ് താരം നല്ല മാതൃകയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്നുമാണ് മലയാളികൾ പറയുന്നത്.