മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യാനായർ. സ്കൂൾ കലോത്സവ വേദികളിൽ നിന്നുമാണ് ഇവർ സിനിമാ മേഖലയിൽ എത്തുന്നത്. ഇഷ്ടം എന്ന സിനിമയിലൂടെയാണ് ഇവർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും നന്ദനം എന്ന സിനിമയാണ് ഇവർക്ക് ബ്രേക്ക് നൽകിയത് എന്ന് മാത്രമല്ല നന്ദനം എന്ന സിനിമയിലെ ഇവരുടെ പെർഫോമൻസ് മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നായികമാരുടെ പെർഫോമൻസുകളിൽ ഒന്നാണ്.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്ന് മാത്രമല്ല താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത് എന്ന് മാത്രമല്ല നടിയെ ഇപ്പോൾ മലയാളികൾ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് കാണുന്നത് എന്നതാണ് യാഥാർത്ഥ്യം.
അതേസമയം കുറച്ചു നാളുകൾക്ക് മുൻപായിരുന്നു നടിയുടെ പിറന്നാൾ. പിറന്നാൾ ആഘോഷം എല്ലാം നടത്തിയത് വീഡിയോയിൽ വ്യക്തമാണ്. മകനും അച്ഛനും സുഹൃത്തുക്കളും നവ്യയ്ക്ക് ധാരാളം ഗിഫ്റ്റുകൾ സമ്മാനിക്കുന്നത് വീഡിയോയിൽ കാണാം. എനിക്ക് പിറന്നാൾ ആശംസകൾ എന്നാണ് ഈ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് പോസ്റ്റിന് ക്യാപ്ഷൻ ആയി താഴെ നൽകിയത്.
അങ്ങനെ ഈ വർഷത്തെ പിറന്നാളോടുകൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു എന്നും ഇനി നാല് വർഷത്തിലൊരിക്കൽ മാത്രമായിരിക്കും ഇത് ഉണ്ടാവുക എന്നും ദയവുചെയ്ത് ഓർമ്മിപ്പിക്കരുത് എന്നും നടന്നതെല്ലാം ഇവിടെയുണ്ട് എന്നും അപ്പോൾ ഓക്കേ ബൈ എന്നുമായിരുന്നു താരം കുറിച്ചത്. ഏറ്റവും വലിയ സർപ്രൈസ് ഇതിലെ നവ്യയുടെ പിറന്നാൾ കേക്ക് തന്നെയായിരുന്നു. നടിയുടെ തന്നെ ഡാൻസ് ലുക്ക് ആണ് കേക്കിൽ ഉൾക്കൊള്ളിച്ചത്.