ഇനി ചൊറിയാൻ വന്നാൽ നമ്മൾ കേറി മാന്തും അത്രയേ ഉള്ളൂ- പുതിയ ഗെയിം തന്ത്രങ്ങളുമായി മത്സരാർത്ഥികൾ, സംഭവം എന്താണെന്ന് അറിയേണ്ടേ?

ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ തുടക്കം മുതൽ തന്നെ ഏറെ പ്രേക്ഷക പിന്തുണയുള്ള ഉള്ള മത്സരാർത്ഥിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഏറെക്കാലം ബിഗ് ബോസ് കണ്ട് കളി പഠിച്ചിട്ടാണ് ആണ് റോബിൻ വന്നതെന്നും പുറത്ത് വലിയ ഒരു ടീമാണ് റോബിന് വേണ്ടി ഇരിക്കുന്നത് എന്നും ചില ആക്ഷേപങ്ങൾ പരക്കെ ഉണ്ടായിട്ടുണ്ട് ഉണ്ട്. തൻറെ വ്യത്യസ്ത തരത്തിലുള്ള ഗെയിമിംഗ് സ്കില്ലുകല്ലുകൾ പുറത്തെടുക്കുകയാണ് ഓരോ എപ്പിസോഡിലും ഡോ.റോബിൻ. തൻറെ തന്ത്രങ്ങൾ ഇടയ്ക്കിടെ മാറുന്നുണ്ടെങ്കിലും ഡോക്ടർ വിനയായി വരുന്നത് തൻ്റെ നാക്കിൽ നിന്നും വരുന്ന ചില വാക്കുകൾ ആണ്. ഇടയ്ക്കിടെ ആവർത്തിച്ചതിനെതുടർന്ന് മോഹൻലാൽ അവസാന വാർണിങ്ങും കൊടുത്തിരുന്നു.

ഇന്നിപ്പോൾ വൈറലാകുന്നത് ലക്ഷ്മിപ്രിയയോട് വിനയ് മാധവിനെകുറിച്ച് ഡോക്ടർ പറഞ്ഞ വാക്കുകൾ ആണ്. നമ്മള്‍ എന്ത് വഴക്കുണ്ടാക്കിയാലും അവളെ ബാധിക്കുമെന്നാണ് ലക്ഷ്മിപ്രിയ റോബിനോട് പറയുന്നത്. എനിക്ക് വേണമെങ്കില്‍ അങ്ങോട്ട് പോയി എന്തോ പറയാനുണ്ടെന്ന് പറഞ്ഞല്ലോ എന്ന് ചോദിക്കാം. പക്ഷേ ഞാനതിന് വെയിറ്റ് ചെയ്യുകയായിരുന്നു.ഇതിനിടയിലാണ് വിനയിയോട് നന്നായി പറഞ്ഞോ എന്ന് ലക്ഷ്മി ചോദിച്ചത്. അദ്ദേഹത്തോട് ചിരിച്ചോണ്ടല്ല ഞാന്‍ സംസാരിച്ചത്. സീരിയസായിട്ട് തന്നെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഞാന്‍ പറയുന്നത് കേട്ട് ഒരു സെക്കന്‍ഡ് പുള്ളിക്കാരന് എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായി പോയെന്ന് റോബിന്‍ പറയുന്നു. അയാൾക്ക് മറ്റൊരാളുടെ പേഴ്സണൽ കാര്യത്തിൽ ഇടപെടുന്ന സ്വഭാവമാണെന്നും അത് ചൊറിയുന്ന സ്വഭാവമാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

എന്നെ നിങ്ങള്‍ ചൊറിഞ്ഞത് പോലെ നിങ്ങളുടെ പേഴ്‌സണല്‍ സ്‌പേസില്‍ കയറി ആരും ചൊറിയാന്‍ വരുന്നില്ല. ഇനി നിങ്ങള്‍ ആരെയെങ്കിലും ചൊറിഞ്ഞാല്‍ ഞാന്‍ വലിച്ച്‌ കീറി ഒട്ടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങള്‍ പോയിട്ടേ ഇവിടെ നിന്ന് ഞാന്‍ പോവുകയുള്ളു എന്ന് കൂടി പറഞ്ഞിട്ടുണ്ടെന്ന് റോബിന്‍ വ്യക്തമാക്കി.മുന്‍പ് ഞാന്‍ വരുമ്പോള്‍ ഭയങ്കര അരോചകമായി തോന്നുന്നതായി പുള്ളി സൂചിപ്പിച്ചെന്ന് റോബിന്‍ പറയുമ്പോള്‍ കൈ വലിച്ചൊന്ന് കൊടുക്കുകയാണ് വേണ്ടതെന്നാണ് ലക്ഷ്മിപ്രിയയുടെ അഭിപ്രായം. അന്നേരം എനിക്കും തോന്നി. പിന്നെ വേണ്ടെന്ന് വെച്ചതാണ്. ഇനി അടുത്തത് എന്താണെന്ന് നോക്കട്ടേ. അത്രയേ ഉള്ളു. പോവുന്നെങ്കില്‍ പോവട്ടേ, അങ്ങനെ പറഞ്ഞ് വിടാമെന്ന് റോബിന്‍ സൂചിപ്പിച്ചു. അങ്ങനെ ആരെയും പറഞ്ഞ് വിടണമെന്ന് ഒന്നുമില്ല.

പക്ഷേ ചൊറിയാന്‍ വന്നാല്‍ നമ്മള്‍ കേറിയങ്ങ് മാന്തും അത്രയേയുള്ളു എന്നാണ് ലക്ഷ്മിപ്രിയയും പറഞ്ഞത്.കണ്‍ഫെഷന്‍ റൂമില്‍ നോമിനേഷന് പോയപ്പോള്‍ വിനയിയോട് വല്ലാത്ത ദേഷ്യം വന്നുവെന്ന് ലക്ഷ്മി പറഞ്ഞു. എനിക്ക് എന്തൊക്കെയോ അസുഖങ്ങളാണെന്ന് പുള്ളി പറഞ്ഞത്. എനിക്കതിന് എന്ത് അസുഖമാണുള്ളത്. ഇവിടെ വന്നപ്പോള്‍ രാവിലെ കുളിച്ചത് കൊണ്ട് ഉണ്ടായ പ്രശ്‌നങ്ങളെ ഉള്ളുവെന്ന് ലക്ഷ്മി പറഞ്ഞു.