നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സംഭവമാണ് വെളുത്തുള്ളി. ഇത് മലയാളികൾക്ക് അറിയാഞ്ഞിട്ടല്ല. എന്നാൽ ഇന്നത്തെ തലമുറ ഇത് ഉപയോഗിക്കുന്നത് വളരെ കുറവാണ്. എന്നാൽ ഇപ്പോൾ നിരവധി യുവാക്കൾ ആണ് ആരോഗ്യകരമായ ഭക്ഷണം തേടി പോകുന്നത്. അങ്ങനെയുള്ളവർക്ക് സ്വന്തം വീട്ടിൽ നിന്ന് തന്നെ കണ്ടെത്താവുന്ന വളരെ തുച്ഛമായ ഒരു കാര്യമാണ് വെളുത്തുള്ളി. എന്തൊക്കെയാണ് ഇതിൻറെ ഗുണഗണങ്ങൾ എന്നറിയുമോ? ഏഴ് വ്യത്യസ്ത രീതിയിലുള്ള ഗുണങ്ങൾ ഉണ്ട് ഇതിനെ കൊണ്ട്.
ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയിൽ. ഇതുകൂടാതെ ബി 6, കെ, ഫോളറ്റ്, മാംഗനീസ്, സെലീനിയം, നാരുകൾ, അയെൺ, കാൽസ്യം, ഫോസ്ഫറസ്, കോപ്പർ, പൊട്ടാസ്യം ഇതെല്ലാം ഉൾപ്പെട്ടിട്ടുണ്ട് വെളുത്തുള്ളിയിൽ. ഇതിനെല്ലാം ഉപരിയായി നിരവധി ആന്റി ഓക്സിഡൻറ്സ് അടങ്ങിയതാണ് വെളുത്തുള്ളി. ദിവസവും രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിച്ചാൽ എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാവുക എന്നറിയുമോ?
ഏറ്റവും പ്രധാനം ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നത് തന്നെയാണ്. ധാരാളം വിറ്റാമിൻ സി, മറ്റ് ആന്റി ഓക്സിഡൻസ് എല്ലാം അടങ്ങിയതുകൊണ്ടുതന്നെ ഒരു വെളുത്തുള്ളി പതിവായി രാവിലെ കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇത് കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുവാനും ഇത് ഒരുപാട് സഹായിക്കും, കാരണം വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുവാൻ ഇത് സഹായിക്കും. അതിനുവേണ്ടി രാവിലെ വെറും വയറ്റിൽ വെളുത്തുള്ളിയും ജ്യൂസ് കുടിക്കണം. ഇത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കും.
വെളുത്തുള്ളിയിൽ സെലീനിയം, വിറ്റാമിൻ സി, ഫ്ലേവനോയിഡുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് നിങ്ങളുടെ ക്യാൻസർ സാധ്യതയെ കുറയ്ക്കും. ദഹനത്തെ ഒരുപാട് മെച്ചപ്പെടുത്തുന്ന കാര്യങ്ങൾ വെളുത്തുള്ളി ഉണ്ട്. രാവിലെ അണുബാധകൾ ചെറുക്കുന്നതിനും, ഗ്യാസ്, വയറു വീർക്കൽ എന്നിവ നിയന്ത്രിക്കുവാനും വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതുകൂടാതെ നിങ്ങളുടെ ശ്വാസകോശം ആരോഗ്യത്തെ നിലനിർത്തുവാൻ ഇത് ഒരുപാട് ഗുണം ചെയ്യും. അതിന് കാരണം വെളുത്തുള്ളിയിൽ ഉള്ള ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ്. ഇതും പോരാഞ്ഞ് നിങ്ങളുടെ ചർമ്മത്തിന് ഒരുപാട് ഗുണം ചെയ്യും ഇതിലുള്ള വിറ്റാമിൻ സിയും ആന്റിഓക്സിഡൻറ്സും.