മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ടെലിവിഷൻ മേഖലയിൽ ഇവർ വളരെ സജീവമായിരുന്നു. അവിടെ നിന്നും ആണ് പിന്നീട് ഇവർ മനസ്സിനക്കരെ എന്ന സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും ജയറാമിന്റെയും എല്ലാം നായികയായി അഭിനയിക്കുവാൻ ഇവർക്ക് സാധിച്ചു.
പിന്നീടായിരുന്നു ഇവരുടെ തമിഴിലേക്കും തെലുങ്കുലേക്കും ഉള്ള അരങ്ങേറ്റം. സൗത്ത് ഇന്ത്യയിലെ എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ഇവർക്ക് ലഭിച്ചു. ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഒറ്റയ്ക്ക് ഒരു സിനിമ ഷോൾഡർ ചെയ്യുവാനുള്ള കഴിവുള്ള ഒരേയൊരു നടി എന്ന നിലയിലാണ് ഇവർ സൗത്ത് ഇന്ത്യയിൽ ഇന്ന് അറിയപ്പെടുന്നത്.
അതേസമയം ഇവർ പ്ലാസ്റ്റിക് സർജറി നടത്തി എന്ന തരത്തിൽ വലിയ രീതിയിലുള്ള ഊഹാപോഹങ്ങൾ ഉണ്ട്. ഇപ്പോൾ ഇതെല്ലാം തള്ളുകയാണ് നയൻതാര. മുഖത്ത് യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല എന്നാണ് ഇവർ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. ഓരോ വർഷം കഴിയുമ്പോഴും തന്റെ മുഖം എന്തുകൊണ്ടാണ് വ്യത്യസ്തമായി കാണുന്നത് എന്നും താരം വിശദീകരിക്കുകയാണ് ഇപ്പോൾ.
ഓരോ റെഡ് കാർപെറ്റ് പരിപാടിക്ക് മുൻപും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണ് എന്നും നയൻതാര വിശദീകരിക്കുകയാണ്. അത് മികച്ചതാക്കുവാൻ ആവശ്യത്തിനു സമയം ചെലവഴിക്കാറുണ്ട് എന്നും കാരണം ഇത് യഥാർത്ഥ ഗെയിം ചെയ്ഞ്ചർ ആണ് എന്നും ആണ് താരം പറയുന്നത്. വർഷങ്ങളായി തൻറെ നെറ്റിയിലുള്ള മാറ്റം ആകാം മുഖം മാറുന്നതിന് കാരണം എന്നാണ് നയൻതാര പറയുന്നത്. പ്ലാസ്റ്റിക് സർജറി നടത്തി എന്നത് ഊഹാപോഹൻ മാത്രമാണ്. ഇത് തെറ്റായ കാര്യമാണ്. ഇതുകൂടാതെ കൃത്യമായ ഡയറ്റ് താൻ പാലിക്കാറുണ്ട് എന്നും അതുകൊണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട് എന്നുമാണ് നയൻതാര പറയുന്നത്. എൻറെ കവിളുകളിൽ നിങ്ങൾക്ക് നുള്ളി എടുക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ല എന്ന് നിങ്ങൾക്കറിയാം എന്നാണ് നയൻതാര പറയുന്നത്. അതേസമയം വെറും 30 രൂപ വിലയുള്ള ത്രെഡിംഗ് ആണ് നയൻതാരയുടെ മുഖസൗന്ദര്യം എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.