മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. എന്നാൽ ഇദ്ദേഹം ഒടിയൻ എന്ന സിനിമയ്ക്ക് വേണ്ടി സർജറി ചെയ്തതോടെ വലിയ രീതിയിൽ ഇദ്ദേഹത്തിൻറെ അഭിനയത്തെ അത് ബാധിച്ചിരിക്കുകയാണ്. ഇന്ന് ഇദ്ദേഹം വളരെ കഷ്ടപ്പെട്ട് ആണ് അഭിനയിക്കുന്നത് എന്ന് ഇദ്ദേഹത്തിൻറെ അഭിനയം കാണുമ്പോൾ എല്ലാവർക്കും മനസ്സിലാവും. ഇദ്ദേഹം ഇന്ന് ഒട്ടും കഷ്ടപ്പാടില്ലാതെ വളരെ സിംപിൾ ആയി ചെയ്യുന്ന ഒരേയൊരു പരിപാടിയെ ഉള്ളൂ.
അത് ബിഗ് ബോസ് പരിപാടിയുടെ അവതാരകൻ എന്ന റോളാണ്. കഴിഞ്ഞദിവസം ബിഗ്ബോസിൽ അതിഥികളായി ലാലും അജു വർഗീസും എത്തിയിരുന്നു. ഇരുവരും ഒരു വെബ് സീരീസിൽ ഒരുമിച്ച് അഭിനയിക്കുന്നുണ്ട് ഹോട്ട്സ്റ്റാർ മലയാളത്തിൽ ചെയ്യുന്ന ആദ്യത്തെ വെബ് സീരീസ് കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്.
വെബ് സീരീസിൽ ഒരു പോലീസ് ഓഫീസർ ആയിട്ടാണ് അഭിനയിക്കുന്നത് എന്ന് അജു വർഗീസ് മോഹൻലാലിനോട് പറയുന്നു. ഈ താടിയും വെച്ചിട്ടാണോ പോലീസ് ഓഫീസർ ആയി അഭിനയിക്കുന്നത് എന്ന് മോഹൻലാൽ ചിരിച്ചു ചോദിച്ചു. എന്നാൽ ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയാണ് അജു വർഗീസ് ചെയ്തത്. ഈ ക്ലിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഒടിയൻ എന്ന സിനിമയ്ക്ക് ശേഷം ഒറ്റ സിനിമയിൽ പോലും താടി ഇല്ലാതെ അഭിനയിക്കാത്ത നടനാണ് മോഹൻലാൽ. അങ്ങനെയുള്ള മോഹൻലാൽ ആണോ ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ആറാട്ട് എന്ന സിനിമയിൽ താടിവച്ച പട്ടാളക്കാരൻ കഥാപാത്രമായി വരെ മോഹൻലാൽ എത്തിയിട്ടുണ്ട്. അതൊക്കെ വെച്ചു നോക്കുമ്പോൾ ഇതൊക്കെ ഒരു വലിയ സംഭവമാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.