
മോദി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് ആയിരുന്നു നോട്ട് നിരോധനം നടപ്പിലാക്കിയത്. 500ൻ്റെയും ആയിരത്തിന്റെയും നോട്ടുകൾ ആയിരുന്നു പിൻവലിച്ചത്. 500ന്റെ പുതിയ നോട്ടുകൾ രംഗത്തിറക്കി എങ്കിലും ആയിരത്തിന്റെ നോട്ടുകൾ ഇറക്കിയിരുന്നില്ല. പകരം 2000 രൂപയുടെ നോട്ടുകൾ ആയിരുന്നു ഇറക്കിയത്.
ഇപ്പോൾ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സെപ്റ്റംബർ 30 വരെ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാൻ സമയമുണ്ട് എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 30 വരെ 2000 രൂപയുടെ നോട്ടിന്റെ നിയമ പ്രാബല്യം ഉണ്ടാവും.
സെപ്റ്റംബർ 30 വരെ ഈ നോട്ട് ഉപയോഗത്തിൽ ഉണ്ടാകും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേ സമയം ഈ നോട്ടുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത് ബാങ്കുകൾ അവസാനിപ്പിക്കണം എന്നും റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ഈ നോട്ടുകൾ കയ്യിലുള്ളവർ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു സമയം ഇരുപതിനായിരം രൂപയ്ക്ക് വരെ മാത്രമേ 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ.
മെയ് 23 തീയതി മുതൽ നോട്ടുകൾ മാറ്റാൻ സാധിക്കും. അതേസമയം 2018 വർഷത്തിനുശേഷം 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം കള്ളനോട്ടിന്റെ ഭീഷണി തടയുവാൻ ആണ് 2000 രൂപയുടെ നോട്ടുകൾ ഇപ്പോൾ നിരോധിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.