മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പത്മപ്രിയ. അഭിനേത്രി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇവർ പറയുന്ന ഒരു നിലപാട് ആണ് വലിയ രീതിയിൽ കൈയ്യടികൾ നേടുന്നത്. സിനിമയിൽ സുഭദ്രമായി ജോലി ചെയ്യുവാൻ സ്ത്രീകൾക്കും അവകാശമുണ്ട് എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. സിനിമ മേഖലയിൽ പുരുഷന്മാർക്ക് ആണ് മേധാവിത്വം എന്നും ഇവർ കൂട്ടിച്ചേർത്തു.
നടന്മാർ ആണ് സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്നത് എന്നും നടന്മാരുടെ കഥകൾക്ക് ആണ് കൂടുതൽ പ്രാധാന്യം എന്നും പത്മപ്രിയ കൂട്ടിച്ചേർക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്തിന്റെ പശ്ചാത്തലത്തിൽ അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു താരം. കോഴിക്കോട് മടപ്പള്ളി കോളേജിൽ വെച്ചായിരുന്നു താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞത്.
സ്ത്രീ മേധാവിത്വം ഉള്ള സിനിമകൾ കുറവാണ് എന്നും ഒരു സീൻ എടുക്കുന്ന സമയത്ത് പോലും നടിമാരുടെ അനുവാദം എടുക്കാറില്ല എന്നും തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വച്ച് സംവിധായകൻ തന്നെ പരസ്യമായി തല്ലിയിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നു. 2022 വർഷത്തിൽ ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം, സംവിധാനം, ഛായാഗ്രഹണം എന്നീ മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം പൂജ്യം ആയിരുന്നു. എന്നാൽ ഈ മേഖലയിൽ 2023 പ്രകാരം മൂന്ന് ശതമാനമായി സ്ത്രീധ്യം ഉയർന്നിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്.
ജൂനിയർ ആർട്ടിസ്റ്റിന് 35 വയസ്സിന് മുകളിൽ ജോലിചെയ്യാൻ പറ്റില്ല, കൃത്യമായി ഭക്ഷണം നൽകാറില്ല, ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ അവരോട് സഹകരിക്കണം എന്നൊക്കെ ആയിരുന്നു രീതി. 2017 വർഷത്തിൽ തൻറെ സഹപ്രവർത്തകയ്ക്ക് ഒരു ദുരനുഭവം ഉണ്ടായി. അപ്പോൾ ആണ് നിയമസഹായവും കൗൺസിലിംഗും നൽകുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.