മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. സിനിമ ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. സുഹൃത്ത് സിമിയുടെ ഒപ്പമാണ് താരം ഈ യൂട്യൂബ് ചാനൽ നടത്തുന്നത്. ബ്ലാക്കീസ് എന്നാണ് ചാനലിന്റെ പേര്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇവരുടെ ഭർത്താവ് സുനിച്ചൻ ഒട്ടും ആക്റ്റീവ് അല്ല. ഭർത്താവിനെ കുറിച്ചുള്ള വിശേഷങ്ങൾ ഒന്നും തന്നെ മഞ്ജു പത്രോസ് പങ്കുവെക്കാറില്ല. അതുകൊണ്ടുതന്നെ ഭർത്താവിനെ ഒഴിവാക്കിയോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊക്കെ കമന്റുകൾ ആയി വരാറുണ്ട്.
ഇപ്പോൾ ബിഹൈൻഡ് വുഡ്സ് മാധ്യമത്തിലെ നൽകിയ അഭിമുഖത്തിൽ താരം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പേരിൽ നിരവധി വ്യാജവാർത്തകൾ പ്രചരിക്കാറുണ്ടായിരുന്നു എന്നും അതൊക്കെ ഒഴിവാക്കാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് എന്നുമാണ് താരം പറയുന്നത്. വിവാഹത്തിനു മുൻപ് പല കാര്യങ്ങളിലും തെറ്റിദ്ധാരണ ഉണ്ടായിരുന്നു എന്നും ഇതെല്ലാം മാറിയത് കല്യാണത്തിന് മുൻപ് ലഭിച്ച ഒരു കോഴ്സിലൂടെ ആണ് എന്നും താരം പറയുന്നു.
“സുനിച്ചൻ ഇപ്പോൾ ഷാർജയിലാണ് ഉള്ളത്. സംഗീത പരിപാടികളായി അദ്ദേഹം മുന്നോട്ടു പോകുകയാണ്. ഞങ്ങൾ ഡിവോഴ്സ് ആയിട്ടില്ല. എല്ലാ കുടുംബത്തിലും ഉള്ളതുപോലെയുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഉടയിലും ഉണ്ട്. ഭരണഘടന നൽകിയിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യങ്ങളിൽ ഒന്നാണ് രണ്ടുപേർക്ക് പരസ്പരം ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ പിരിയാം എന്നത്. ഇത് എങ്ങനെയാണ് തെറ്റാവുന്നത്? വീട്ടിൽ ജീവിക്കും പാമ്പുമായി ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ പുറത്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കുന്നത്. കുട്ടികൾക്ക് അതല്ലേ കൂടുതൽ നല്ലത്?” – നടി ചോദിക്കുന്നു.
“ലൈംഗികതയെ കുറിച്ച് അറിഞ്ഞത് വിവാഹത്തിന് മുൻപ് പള്ളിയിൽ നിന്നും ലഭിച്ച ഒരു കോഴ്സ് വഴിയാണ്. അത്ര പോലും ആ വിഷയത്തിൽ വിവരം ഉണ്ടായിരുന്നില്ല അന്ന്. സെക്സ് എജുക്കേഷൻ വളരെ ആവശ്യമായി വരുന്നത് അവിടെയൊക്കെയാണ്. എൻറെ ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ വളരെ ഹാപ്പിയാണ്. 40 കഴിഞ്ഞു പോകണ്ട എന്നാണ് എനിക്ക് ഇപ്പോൾ പറയാനുള്ളത്” – താരം കൂട്ടിച്ചേർക്കുന്നു.