ഈ നടി ഒരു കലാകാരി കൂടിയാണ്, ചാർലി ചാപ്ലിനെ ക്യാൻവാസിൽ പകർത്തി മലയാളികളുടെ പ്രിയ താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നഭ നടേഷ്. തെലുങ്ക് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇഷ്മാർട് ശങ്കർ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വലിയ രീതിയിൽ തെന്നിന്ത്യയിൽ ഉടനീളം തരംഗം സൃഷ്ടിച്ച സിനിമകളിൽ ഒന്നായിരുന്നു. കേരളത്തിലും ഈ സിനിമയ്ക്ക് ധാരാളം ആരാധകരാണ് ഉള്ളത്. അങ്ങനെയാണ് ഈ നടി മലയാളികൾക്കും പ്രിയപ്പെട്ട നടിയായി മാറിയത്.

സമൂഹമാധ്യമങ്ങളിൽ ഒരുവിധം താരങ്ങൾ എല്ലാവരും തന്നെ വളരെ സജീവമാണ്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഈ നടി പങ്കുവെച്ച ഏറ്റവും പുതിയ കുറച്ചു ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെ വരച്ച ഒരു പോർട്രേറ്റ് ആണ് ഇവർ ഇപ്പോൾ ആരാധകരുമായി പങ്കുവയ്ക്കുന്നത്.

4*4 ക്യാൻവാസിൽ ആണ് ചിത്രം വരച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഈ സൈസിൽ ഉള്ള ഒരു ക്യാൻവാസിൽ ചിത്രം വരയ്ക്കുന്നത് എന്നാണ് താരം പറയുന്നത്. ചാർലി ചാപ്ലിനെ ആണ് താരം വരച്ചിരിക്കുന്നത്. ചാർലി ചാപ്ലിൻ എന്ന നടനും മനുഷ്യനും തന്നെ ഒരുപാട് ഇൻസ്പയർ ചെയ്തിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

സ്വന്തം ജീവിതം വളരെ താഴ്മയോടെ ജീവിക്കുകയും മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിടർത്തിക്കൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ഈ അതുല്യ മനുഷ്യന് എൻറെ സ്നേഹവും ആദരവുകളും എന്നാണ് താരം പറയുന്നത്. അതേസമയം താരത്തിന് ഇത്തരത്തിൽ ഒരു കഴിവ് ഉണ്ടായിരുന്നു എന്ന് ഇപ്പോൾ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. നിരവധി ആളുകൾ ആണ് നടിയുടെ കഴിവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.