ബലാൽസംഗം കേസിൽ നടനും എംഎൽഎയും ആയിട്ടുള്ള മുകേഷ് അറസ്റ്റിൽ ആയിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘം മൂന്നു മണിക്കൂറിലേറെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ വിട്ടയച്ചു. മുകേഷിന്റെ ലൈംഗികശേഷി പരിശോധിക്കുവാനുള്ള ടെസ്റ്റും നടത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പോലീസ് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
ഇന്ന് രാവിലെ ആയിരുന്നു മുകേഷ് എംഎൽഎ ചോദ്യം ചെയ്യലിനു വേണ്ടി ഹാജരായത്. കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിൽ ആയിരുന്നു മൂന്നര മണിക്കൂർ ഓളം ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. വക്കീലിന്റെ ഒപ്പമായിരുന്നു മുകേഷ് എത്തിയത്. ഉച്ചയ്ക്ക് ഒരു പണിയോടെ കോടതി നിർദ്ദേശപ്രകാരം ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മുകേഷിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പിന്നീട് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്തു. കൊടുത്ത തെളിവുകൾ അന്വേഷണസംഘത്തിന് മുന്നിൽ നിരത്തി എന്നും അത് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നും മുകേഷിന്റെ വക്കീൽ പറഞ്ഞു.
അതേസമയം ഇതേ ദിവസം തന്നെയാണ് സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇതിനെ തുടർന്നായിരുന്നു ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. ശേഷം സിദ്ദിഖ് ഒളിവിൽ പോയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അറസ്റ്റിനു വേണ്ടി പോലീസ് കിണഞ്ഞു പരിശ്രമിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് സിദ്ദിഖ് കടക്കാതിരിക്കാൻ എയർപോർട്ടിൽ അടക്കം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം മുകേഷും സിദ്ധിക്കും അടുത്ത സുഹൃത്തുക്കൾ ആണ്. ഹരിഹർ നഗർ സിനിമകളിൽ മഹാദേവൻ, ഗോവിന്ദൻകുട്ടി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഇവരാണ്. രണ്ടുപേരും യഥാർത്ഥ ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമയിലും ജീവിതത്തിലും ഒരുപോലെ സുഹൃത്തുക്കളായ ഇവർ ബലാൽസംഗം കേസിൽ ഒരേ ദിവസം അറസ്റ്റിൽ ആകുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയാണ് ചെയ്തത് എങ്കിൽ മറ്റൊരാൾക്ക് വേണ്ടി അറസ്റ്റ് വാറണ്ടി പുറപ്പെടുവിക്കുകയാണ് ചെയ്തത്.