എ.ഐ. വേറെ ലെവലാണ് മക്കളെ, കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന മനുഷ്യരാശിക്ക് ഉത്തരം കിട്ടാത്ത ചോദ്യത്തിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മറുപടി കണ്ടോ?

നമ്മളെല്ലാവരും ഒരിക്കലെങ്കിലും ചോദിച്ച ചോദ്യങ്ങളിൽ ഒന്ന് ആയിരിക്കും കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന്. ഒരുപക്ഷേ നമ്മുടെ എല്ലാം സ്കൂൾ കാലഘട്ടങ്ങളിൽ നമ്മളെ ഒരുപാട് കുഴക്കിയ ചോദ്യങ്ങളിൽ ഒന്നാണ് ഇത്. സത്യം പറഞ്ഞാൽ ഇതുവരെ ഈ ചോദ്യത്തിന് നമുക്ക് ഉത്തരം കിട്ടിയിട്ടില്ല എന്നതാണ് സത്യം. ഈ ചോദ്യത്തിനുള്ള ഉത്തരം ആലോചിച്ചുകൊണ്ട് നമ്മൾ ഒരുപാട് രാത്രികൾ തലപുകഞ്ഞ് ആലോചിച്ചത് മാത്രം മിച്ചം.

അതേസമയം ലോകം ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ പിന്നാലെയാണ്. ഒരുകാലത്ത് കമ്പ്യൂട്ടറിനെ എതിർത്ത സമൂഹമാണ് കേരളം എന്ന് ഓർക്കണം. ഇന്ന് കേരളത്തിൽ ഉള്ളവർ എല്ലാവരും തന്നെ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത് പോലും. ഉത്തരമില്ലാത്ത എല്ലാ ചോദ്യങ്ങൾക്കും കമ്പ്യൂട്ടറിന് ഉത്തരം തരാൻ സാധിക്കും എന്നാണ് കേരളീയർ എന്ന് വിശ്വസിക്കുന്നത്. അപ്പോൾ പിന്നെ കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് ചോദ്യത്തിനുള്ള ഉത്തരം കമ്പ്യൂട്ടറിന് തരാൻ പറ്റുമോ?

അടുത്തിടെ ഡെവലപ്പ് ആയിട്ടുള്ള ഒരു പുതിയ സെർച്ച് ബോട്ട് ആണ് ചാറ്റ് ജിപിടി. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഒരു മനുഷ്യനോട് ചോദിക്കുന്നത് പോലെ നമുക്ക് ചോദിക്കാൻ സാധിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇത്. നമ്മുടെ കൂട്ടുകാർ ഒക്കെ തരുന്നത് പോലെയുള്ള മറുപടി ആയിരിക്കും ഇവർ നമുക്ക് തരിക. ഈ ചോദ്യത്തിനുള്ള ചാറ്റ് ജി പി ടിയുടെ ഉത്തരം എന്താണെന്ന് നമുക്ക് നോക്കിയാലോ?

“കുറെ നൂറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ഒന്നാണ് കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്നത്. ഒരു ശാസ്ത്രീയമായ കാഴ്ചപ്പാടിലൂടെ നോക്കുകയാണെങ്കിൽ, മുട്ടയാണ് ആദ്യം വന്നത് എന്നാണ് കരുതപ്പെടുന്നത്. ഈ മുട്ട ഇട്ടത് ഒരു പക്ഷിയാണ്. പക്ഷേ അത് കോഴി തന്നെ ആയിരിക്കണം എന്നില്ല. പക്ഷേ ഇതിന് ജനറ്റിക് ന്യൂട്ടേഷൻ സംഭവിച്ചതിനുശേഷം ആണ് ആദ്യത്തെ ശരിയായ കോഴി ഉണ്ടായത്. ഈ കോഴിയുടെ മുൻതലമുറയിൽ പെട്ട പക്ഷി വർഗ്ഗത്തിന്റെ ഡിഎൻഎയിൽ മ്യൂട്ടേഷൻ സംഭവിച്ചതിനുശേഷം ആണ് ഈ പക്ഷി മുട്ടയിട്ടു തുടങ്ങിയത് എന്നും ആ മുട്ടയിലുടെയാണ് ആദ്യത്തെ ശരിയായ കോഴി വന്നത് എന്നുമാണ് പറയപ്പെടുന്നത്” – ഇതാണ് ചാറ്റ് ജി പി ടി നൽകുന്ന ഉത്തരം.