മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. എയർപോർട്ടിൽ നിന്നുമുള്ള ഇദ്ദേഹത്തിന്റെ പെരുമാറ്റമാണ് ഇപ്പോൾ വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. സൂപ്പർസ്റ്റാറിന്റെ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗുണം എന്നു പറയുന്നത് അദ്ദേഹത്തിൻറെ ശാന്തതയാണ് എന്നും അത് അദ്ദേഹം അപൂർവങ്ങളിൽ അപൂർവമായി മാത്രമേ കൈവിട്ടിട്ടുള്ളൂ എന്നും അതിൻറെ ഒരു ഉദാഹരണമാണ് ഇപ്പോൾ ഇവിടെ നടന്നത് എന്നുമാണ് പ്രേക്ഷകർ പറയുന്നത്.
ഇദ്ദേഹം ചിരിച്ചുകൊണ്ട് നടന്നുവരികയായിരുന്നു. അതിനിടയിൽ പെട്ടെന്ന് ആണ് ഒരു അനാവശ്യ ചോദ്യം വന്നത്. അപ്പോൾ ആയിരുന്നു ഇദ്ദേഹം ശാന്തത കൈവിട്ടു പെട്ടെന്ന് രൗദ്രഭാവം ഉൾക്കൊണ്ടത്. ഇദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് സംഭവം നടക്കുന്നത്. മാധ്യമങ്ങളുടെ അപ്പോൾ തന്നെ ഇദ്ദേഹം നീരസം പ്രകടിപ്പിക്കുകയും ചെയ്തു. അത്തരത്തിലുള്ള ചോദ്യങ്ങൾ തന്നോട് ചോദിക്കേണ്ട എന്നാണ് സൂപ്പർസ്റ്റാർ പറഞ്ഞത്.
ഇദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ ആണ് വേട്ടയന്. ഇതിൻറെ പരിപാടി സംബന്ധമായ കാര്യങ്ങൾക്കാണ് ഇദ്ദേഹം ചെന്നൈയിൽ എത്തിയത്. ആരൊക്കെയായിരിക്കും പരിപാടിയിലെ അതിഥികൾ എന്നായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്. അറിയില്ല സാർ എന്നായിരുന്നു രജനികാന്ത് നൽകിയ മറുപടി. ഇതും പറഞ്ഞുകൊണ്ട് ഇദ്ദേഹം ചിരിച്ചുകൊണ്ട് നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരു രാഷ്ട്രീയ ചോദ്യം ഉണ്ടായത്. ഉദയൻ ഇനി സ്റ്റാലിൻ ഉപ മുഖ്യമന്ത്രി ആവുന്നതിനെക്കുറിച്ച് ആയിരുന്നു ചോദ്യം. തന്നോട് രാഷ്ട്രീയപരമായ ചോദ്യങ്ങൾ ചോദിക്കരുത് എന്ന് മുൻപും താൻ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടായിരുന്നു രജനീകാന്ത് ദേഷ്യപ്പെട്ടത്.
അതേസമയം ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് വേട്ടയന്. ജയ് ഭീം പോലെ ഒരു മോശം സിനിമ എടുത്ത് സംവിധായകൻ ആണ് ഈ സിനിമയുടെയും സംവിധായകൻ എങ്കിലും ഈ സിനിമയിൽ ആരാധകർക്ക് ഒരുപാട് പ്രതീക്ഷയുണ്ട് എന്നതാണ് വസ്തുത. എന്തായാലും ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിൻറ് എന്നു പറയുന്നത് ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരും മെൻസ് സൂപ്പർസ്റ്റാർ രജനികാന്ത് എന്നിവർ ഒരുമിച്ച് എത്തുന്നു എന്നതാണ്. അതേസമയം ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ ഫഹദ് ഫാസിൽ ഇതിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.