മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു ബാല. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഇദ്ദേഹത്തിൻറെ മകൾ തന്നെ ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ രണ്ടാമത്തെ ഭാര്യയായ അമൃത സുരേഷിന്റെ പി എ കുക്കു എനോല എന്നിവരും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ബുക്ക് പറയുന്ന വാക്കുകൾ ഇങ്ങനെ:
“ബാലയെ എല്ലാവർക്കും വലിയ പേടിയാണ്. ബാലയുടെ ഒപ്പം ജീവിച്ച ഒരാളും അയാളെ കുറിച്ച് സംസാരിക്കുകയില്ല. അത്രയും ക്രൂരനായ മനുഷ്യനാണ്. സോഷ്യൽ മീഡിയയിൽ കാണിക്കുന്നത് പോലെ മകളെ സ്നേഹിക്കുന്ന ഒരു അച്ഛനും ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവും അല്ല. മീഡിയയുടെ മുന്നിൽ ഒന്നാംതരം നടനാണ്. അമൃതയും എലിസബത്തും തമ്മിൽ ഫോണിൽ സംസാരിക്കുന്നത് കേൾക്കാൻ ഇടയായി. ഒരു മനുഷ്യനെ ഇങ്ങനെ പെരുമാറാൻ കഴിയുമോ എന്ന് പോലും തോന്നിപ്പോയി. അമൃത നേരിട്ട് പീഡനങ്ങളെ കുറിച്ച് അറിയാം. എലിസബത്തിനെ നിയമപരമായി ബാല വിവാഹം ചെയ്തിട്ടില്ല.
വിവാഹത്തിന് പിന്നാലെ ബാലമൃതയുടെ ഫോൺ നശിപ്പിച്ചിരുന്നു. വീട്ടുകാരുമായുള്ള ബന്ധം ഇല്ലാതാക്കി. സുഹൃത്തുക്കളെ മദ്യപിക്കുവാൻ വീട്ടിലേക്ക് വിളിച്ചുവരുത്തും. പാതിരാത്രി അവർക്ക് വെച്ചുവിളമ്പി എച്ചിൽ പാത്രം കഴുകൽ ആയിരുന്നു അമൃതയുടെ പ്രധാന ജോലി. എന്തെങ്കിലും ചോദിച്ചാൽ പട്ടിയെ തല്ലുന്നത് പോലെ ആയിരിക്കും തല്ലുക. എന്നിട്ട് ചോര വരെ വരുത്തും.
അൻനാച്ചുറൽ സെക്സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് എന്നിവ വരെ അമൃതക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഇതേ അനുഭവം തന്നെയാണ് എലിസബാത്തിനും ഉണ്ടായത്. ബാല ഒരു പെർവേട്ട് ആണ്. ഒരു ദിവസം ജൂനിയർ ആർട്ടിസ്റ്റ്മായി ആയി വീട്ടിലെത്തി. ഇതൊക്കെ പറ്റുമെങ്കിൽ നിന്നാൽ മതി എന്നു പറഞ്ഞതിനെ തുടർന്നാണ് എലിസബത്ത് വീട്ടിൽ നിന്നും പോയത്. എലിസബത്ത് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഗതികേട് കൊണ്ടാണ് അമൃതയുടെ മകൾ ഈ വീഡിയോ ചെയ്തത്. മീഡിയയുടെ മുന്നിൽ സംസാരിക്കുവാൻ പേടിയുള്ള കുട്ടിയല്ല അവൾ. ബാല നല്ല പിആർ വർക്ക് നടത്തുന്നുണ്ട്. അമൃതയും എലിസബത്തും ഒരുമിച്ചു ഇറങ്ങിയാൽ ബാല ജയിലിൽ പോകും. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ പകർത്തി അത് പുറത്തുവിടും എന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തുമോ? ഇതെല്ലാം മനസ്സിലായത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെ ആണ്. എനിക്കോ അമൃതയ്ക്കോ എലിസബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ബാല മാത്രമായിരിക്കും അതിന് ഉത്തരവാദി. എലിസബത്ത് ജീവനും കൊണ്ട് ഗുജറാത്തിലേക്ക് ഓടിയതാണ്” – ഇതൊക്കെയായിരുന്നു കുക്കു പറഞ്ഞത്.