മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു മുകേഷ്. മലയാള സിനിമയിലെ അറിയപ്പെടുന്ന സ്വഭാവതാരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇത് കൂടാതെ രാഷ്ട്രീയ മേഖലയിലും ഇദ്ദേഹം വളരെ സജീവമായിരുന്നു. ഇപ്പോൾ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഒന്നും ഇല്ല എങ്കിലും മറ്റു സ്ത്രീകളാണ് ഇദ്ദേഹത്തിനെതിരെ ഇപ്പോൾ തുറന്നു പറച്ചുകൾ നടത്തിക്കൊണ്ട് രംഗത്തെത്തുന്നത്.
10 വർഷത്തിലേറെയായി സിനിമ ആഗ്രഹം കൊണ്ടു നടന്നിട്ടാണ് ഒരു ജൂനിയർ ആർട്ടിസ്റ്റ് സിനിമ മേഖലയിൽ എത്തിയത്. അവസാനം ഇവർ മനം മടുത്തു സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇവരാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. കാസ്റ്റിംഗ് ഡയറക്ടർ ആയിട്ടുള്ള വിച്ചു കാസ്റ്റിംഗ് കൗച്ചിന് വഴങ്ങണം എന്ന് ആവശ്യപ്പെട്ടു എന്നാണ് ഇവർ പറയുന്നത്. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടുള്ള സന്ധ്യ ആണ് ഇപ്പോൾ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇതിൻറെ പേരിൽ ഒരുപാട് അവസരങ്ങൾ നിഷേധിക്കപ്പെട്ടു എന്നും ഇവർ പറയുന്നുണ്ട്. തെറ്റായ വഴിയിലൂടെ അവസരങ്ങൾ വേണ്ട എന്നതുകൊണ്ടാണ് ആരെയും പിന്നീട് ബന്ധപ്പെടാതിരുന്നത് എന്നും ഇവർ പറയുന്നു.
ഇതുകൂടാതെ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ അമ്മയോട് മുകേഷ് അപമര്യാതയായി പെരുമാറി എന്ന് ആരോപണവും ഇവർ തന്നെ ഇപ്പോൾ ഉന്നയിക്കുന്നുണ്ട്. മുകേഷ് വീട്ടിൽ കയറി അതിക്രമത്തിന് മുതിർന്നു എന്നും ഇവർ പറയുന്നുണ്ട്. സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സുഹൃത്ത് ആണ് ഇത് തന്നോട് പറഞ്ഞത് എന്നും ഇവർ മാധ്യമങ്ങളോട് പറയുന്നു.
അവസരങ്ങൾ ചോദിച്ചു സിനിമ മേഖലയിലുള്ള ആളുകളെ വിളിക്കുന്ന സമയത്ത് അവർ കഥാപാത്രങ്ങളെ കുറിച്ചല്ല സംസാരിക്കുന്നത് എന്നും വിവാഹം കഴിഞ്ഞതാണോ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്നൊക്കെയാണ് അവർ ചോദിക്കുന്നത് എന്നുമാണ് ഇവർ പറയുന്നത്. വിവാഹിതയല്ല എന്നു പറയുമ്പോൾ അൽപ വസ്ത്രം ധരിച്ചു വേഷം ചെയ്യുമോ എന്നൊക്കെ അവർ ചോദിക്കാറുണ്ട്. ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ല എങ്കിൽ സിനിമയിൽ അവസരം നൽകില്ല എന്നും വഴങ്ങില്ല എന്ന് അറിയിച്ചതിന് പിന്നാലെ നിങ്ങൾ ഇങ്ങനെ ഇരിക്കത്തെ ഉള്ളൂ എന്നും അഭിനയ മേഖലയിലേക്ക് കടന്നു വരാൻ സാധിക്കില്ല എന്നുമൊക്കെ വിച്ചു പറഞ്ഞു എന്നുമാണ് ഇപ്പോൾ സന്ധ്യ പറയുന്നത്. ഒരുപക്ഷേ മുൻപ് ആരോപണവുമായി എത്തിയിരുന്നുവെങ്കിൽ ആരും ഇത് വിശ്വസിക്കില്ലായിരുന്നു എന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പിന്നാലെ ആണ് ഇത് പുറത്തു പറയാൻ ധൈര്യം വന്നത് എന്നുമാണ് ഇവർ പറയുന്നത്.