മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മംമ്ത മോഹൻദാസ്. ഇപ്പോൾ സിനിമ മേഖലയിൽ ഉള്ള വേർതിരിവുകളെ കുറിച്ച് സംസാരിക്കുകയാണ് ഇവർ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. സൂപ്പർസ്റ്റാർ പോലെയുള്ള പദവികൾ വെറും പി ആർ വർക്കിന്റെ ഭാഗമാണ് എന്നും അത് ഒരിക്കലും ജനങ്ങൾ കൊടുക്കുന്നതല്ല എന്നുമാണ് താരം പറയുന്നത്.
“സൂപ്പർതാരം എന്നു പറയുന്നത് ചിലർ സ്വയം അങ്ങോട്ട് പ്രഖ്യാപിക്കുന്നതാണ്. അല്ലാതെ ഒരിക്കലും പ്രേക്ഷകർ അവർക്ക് നൽകുന്ന പട്ടം അല്ല. അതിപ്പോൾ ഏത് ഇൻഡസ്ട്രിയിൽ ആണെങ്കിലും കാര്യങ്ങൾ ഇങ്ങനെ തന്നെയാണ്. അവർ പിആർ വർക്കിന് ആളുകളെ വെച്ച് കാശുകൊടുത്ത് ആണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്. എനിക്ക് പലപ്പോഴും അങ്ങനെയാണ് തോന്നിയിട്ടുള്ളത്” – താരം പറയുന്നു.
“ഞാൻ നായികയായി അഭിനയിച്ച ഒരുപാട് സിനിമകളിൽ ഒരുപാട് നടിമാർ സെക്കൻഡ് ഹീറോയിൻ ആയി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഞാൻ ഒരിക്കൽ പോലും അവരെ സിനിമയുടെ പോസ്റ്ററിൽ കാണാൻ പാടില്ല, അവർ സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വരാൻ പാടില്ല, അവരെ സിനിമയിൽ ഉൾപ്പെടുത്താൻ പാടില്ല, ഗാന ചിത്രീകരണത്തിൽ നിന്നും അവരെ മാറ്റിനിർത്തണമെന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ എനിക്ക് സിനിമയിലെ എൻറെ പൊസിഷനിൽ എനിക്ക് അരക്ഷിതത്വവും ഇല്ല. ഞാനും ഒരുപാട് സിനിമകളിൽ സെക്കൻഡ് ഹീറോയിൻ ആയി അഭിനയിച്ചിട്ടുണ്ട്. എൻറെ സിനിമ കരിയറിൽ ഒരുപാട് തവണ ബ്രേക്കുകൾ ഉണ്ടായിട്ടുണ്ട്” – മമ്ത മോഹൻദാസ് പറയുന്നു.
“മലയാളത്തിലെ ഒരു വലിയ നായിക അവരുടെ തിരിച്ചുവരവ് നടത്തിയപ്പോൾ ആ സിനിമയിൽ ഞാൻ സെക്കൻഡ് ലീഡ് റോൾ ചെയ്തിട്ടുണ്ട്. പക്ഷേ ഞാൻ നായികയായി ഒരു സിനിമയിലെത്തിയപ്പോൾ അതിഥി വേഷത്തിന് അവരെ സമീപിച്ചപ്പോൾ അവർ നോ പറയുകയായിരുന്നു” – ഇതായിരുന്നു താരം പറഞ്ഞത്. അതേസമയം നടിയുടെ പേര് പറയാൻ താരം തയ്യാറായില്ല എങ്കിലും നയൻതാര, മഞ്ജു വാര്യർ എന്നിവരുടെ പേരുകളാണ് സമൂഹമാധ്യമങ്ങളിലെ കമൻറ് ബോക്സുകളിൽ ഇപ്പോൾ നിറയുന്നത്.