തമിഴിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് സുചിത്ര. ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപായിരുന്നു ഇവർ തന്റെ ഭർത്താവ് കാർത്തിക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അദ്ദേഹത്തിൻറെ ലൈംഗിക താൽപര്യങ്ങളെ കുറിച്ചുള്ള ഒരു ആരോപണം ആയിരുന്നു ഉന്നയിച്ചത്. അതിൽ പിന്നീട് ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇവർ രംഗത്ത് തുകയും ചെയ്തു. അതേസമയം തന്നെ ഇവർ ഗുരുതരമായ ആരോപണങ്ങളാണ് അതിന് പിന്നാലെ ഉന്നയിച്ചത്. ദളപതി വിജയ്, ചിമ്പു, തൃഷ എന്നിവർക്കെതിരെ അടക്കം ഇവർ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ചിമ്പു, വെങ്കട്ട് പ്രഭു, യുവൻ ശങ്കർ രാജാ എന്നിവരാണ് തമിഴ് സിനിമ മേഖലയിൽ ആഡംബര പാർട്ടികൾ നയിക്കുന്നതിൽ മുൻപിൽ നിൽക്കുന്നത് എന്നാണ് ഇവർ പറയുന്നത്. നിരവധി സമ്പന്നരായ സെലിബ്രിറ്റികളും മറ്റും ഇതിൽ പങ്കെടുക്കാറുണ്ട് എന്നും ഇവർ പറയുന്നു. പലപ്പോഴും ക്രിയേറ്റീവ് കൊളാബറേഷൻ, മൂവി മാരത്തോൺ എന്നൊക്കെ ഉള്ള പേരുകളിൽ ആണ് ഇത്തരം പാർട്ടികൾ സംഘടിപ്പിക്കാതെ എന്നാണ് ഇവർ ആരോപിക്കുന്നത്. ധനുഷ് ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമല്ല എന്നും ഇവർ പറയുന്നു. പുറമേക്ക് പ്രശ്നങ്ങൾ ഉണ്ട് എങ്കിലും ചിമ്പുവും വിശാലും ഈ പാർട്ടികളിൽ ഒരുമിച്ച് എത്തിയിട്ടുണ്ട് എന്നും ഇവർ പറയുന്നു.
അതേസമയം ദളപതി വിജയ് അടക്കമുള്ളവർ ഇതിൻറെ ഭാഗമാണ് എന്നും ഇവർ പറയുന്നു. താരത്തിന്റെ വീട്ടിൽ ആണ് ഇത്തരത്തിലുള്ള പല പാർട്ടികളും കൂടാറുണ്ട്. അതിൽ ട്രൂത്ത് ഓർ ഡയർ അടക്കമുള്ള കളികൾ കളിക്കാറുണ്ട് എന്നും പറയപ്പെടുന്നു. ഇത്തരം പാർട്ടികളിൽ തൃഷ പാട്ടുപാടുകയും ഡാൻസ് ചെയ്യുകയും ചെയ്യാറുണ്ട് എന്നും ഇവർ പറയുന്നു. തൃഷ ഇങ്ങനത്തെ എന്തും ചെയ്യും എന്നും അതുകൊണ്ട് ഒരു ലെജണ്ടറി സ്റ്റാറ്റസ് അവർക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ് ഇവർ പറയുന്നത്. വിജയിക്ക് പുറമേക്ക് നല്ല മുഖമാണ് എന്നും എന്നാൽ എല്ലാ രണ്ടുദിവസം കൂടുമ്പോഴും ഇത്തരത്തിലുള്ള പാർട്ടികൾ ഇദ്ദേഹത്തിൻറെ വീട്ടിൽ നടക്കാറുണ്ട് എന്നും ഇവർ കുറ്റപ്പെടുത്തുന്നു.
കുമുദം മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇവർ ഈ കാര്യങ്ങൾ എല്ലാം തന്നെ ഉന്നയിച്ചത്. എന്നാൽ മലയാളത്തിൽ ഇപ്പോൾ നടക്കുന്നതുപോലെയുള്ള വിവാദങ്ങൾ ഒന്നും തന്നെ തമിഴിൽ ഉണ്ടായില്ല. കാരണം ഇവർ ഇതിനു മുന്നേയും ഇതുപോലത്തെ പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറഞ്ഞു അതിൻറെ പേരിൽ ഇപ്പോഴും വിമർശനം നേരിടുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇവർ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ സാധാരണ പ്രേക്ഷകർ മുഖവിലയ്ക്ക് എടുത്തിട്ടില്ല.