ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് പരിയേരും പെരുമാൾ എന്ന സിനിമ കണക്കാക്കപ്പെടുന്നത്. 2018 വർഷത്തിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്. മാരി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാതി എന്ന വിപത്തിനെതിരെ ശക്തമായ നിലപാട് എടുത്ത് സിനിമകളിൽ ഒന്നുകൂടിയാണ് ഇത്.
ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് തങ്കരസ് ആണ്. ഇദ്ദേഹം അടുത്തിടെ മരണപ്പെടുകയും ചെയ്തിരുന്നു. ഇദ്ദേഹം ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ സംവിധായകൻ മാരി സെൽവരാജ് തന്നോട് എങ്ങനെയാണ് പെരുമാറിയത് എന്നാണ് ഇദ്ദേഹം ഇതിൽ വിവരിക്കുന്നത്.
“ഞാനൊരു നാടോടി കലാകാരൻ ആണ്. മാരി സെൽവരാജ് എന്നെ നിർബന്ധിച്ചാണ് പരിയേറും പെരുമാൾ സിനിമയിൽ അഭിനയിപ്പിച്ചത്. ഞാനൊരു ഡയലോഗ് മറന്നു പോയി. മാരി സെൽവരാജ് എൻറെ മുഖത്ത് അടിച്ചു. ഞാൻ കരഞ്ഞു. സിനിമയിലേക്കുള്ള എൻറെ എൻട്രി ഞാൻ വെറുത്തു. കോളേജ് സീൻ എടുക്കുമ്പോഴും ഞാൻ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല. മാരി സെൽവരാജ് എന്നെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിക്കുകയായിരുന്നു” – തങ്കരസ് പറയുന്നു.
ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ സംവിധായകനെതിരെ ഉയർന്നുവന്നിരിക്കുന്നത്. ഇയാളുടെ യഥാർത്ഥ സ്വഭാവം ഇപ്പോൾ മനസ്സിലായി എന്നാണ് പ്രേക്ഷകർ പറയുന്നത്. ജാതിക്കെതിരെ വലിയ രീതിയിൽ സംസാരിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇയാൾ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹം കമൽഹാസൻ അഭിനയിച്ച ഒരു സിനിമയെക്കുറിച്ച് അദ്ദേഹത്തിൻറെ മുന്നിൽ വച്ചുതന്നെ വിമർശനം ഉന്നയിച്ചിരുന്നു. ഇത് സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോൾ ഈ സംഭവം.