മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു സൂപ്പർസ്റ്റാർ രജനീകാന്ത് പഠിച്ചത്. നമ്മുടെ ശ്രീനിവാസനും ഇവിടെ തന്നെയായിരുന്നു പഠിച്ചത്. ഇവിടെ പഠിച്ച മറ്റൊരു വ്യക്തിയായിരുന്നു പിന്നീട് ചലച്ചിത്ര പ്രവർത്തകനായി മാറിയ ആദം അയ്യൂബ്. രജനികാന്തിന്റെ പഴയകാല സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ഇദ്ദേഹം. രജനികാന്ത് പിന്നീട് ഒരു സൂപ്പർസ്റ്റാറായി മാറുവാൻ ഉണ്ടായതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇപ്പോൾ സൂപ്പർസ്റ്റാറിനെ കുറിച്ചുള്ള ഓർമ്മകൾ ഇദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്.
“രജനികാന്തും ശ്രീനിവാസനെ പോലെ തന്നെയായിരുന്നു. അദ്ദേഹം വളരെ കറുത്തിട്ടായിരുന്നു. ഒരുപാട് അപകർഷതാബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മാത്രമല്ല ദരിദ്ര പശ്ചാത്തലത്തിൽ നിന്നുമായിരുന്നു അദ്ദേഹം വന്നിരുന്നത്. ബാംഗ്ലൂരിലെ ഒരു ബസ്സിൽ കണ്ടക്ടർ ആയിരുന്നു അദ്ദേഹം. ലീവ് എടുത്തിട്ടായിരുന്നു ക്ലാസിൽ വന്നിരുന്നത്. ബസ്സിൽ ജോലി ചെയ്തിട്ട് വേണം അദ്ദേഹത്തിന് പഠിക്കുവാൻ. അദ്ദേഹത്തിൻറെ ചില ബസ് കണ്ടക്ടർമാർ സുഹൃത്തുക്കളും അദ്ദേഹത്തിൻറെ പണം നൽകുമായിരുന്നു. ഈ പണം കൊണ്ടൊക്കെയായിരുന്നു രജനീകാന്ത് അന്ന് ജീവിച്ചിരുന്നത്” – ആദം അയ്യൂബ് പറയുന്നു.
“നീ വെളുത്തിട്ടാണ്, അതുകൊണ്ട് നീ പെട്ടെന്ന് രക്ഷപ്പെടും എന്ന് രജനീകാന്ത് പലപ്പോഴും എൻറെ അടുത്ത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഒരു അപകർഷതാബോധം ഉണ്ടായിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തിനോട് എപ്പോഴും പറയുന്നത് സത്യൻ മാഷിൻറെ കഥയായിരുന്നു. നിറം ഒരിക്കലും ഒരു പ്രശ്നമല്ല, ഞാൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ആത്മവിശ്വാസം നൽകുമായിരുന്നു. അവസാന പരീക്ഷ കഴിഞ്ഞ സമയത്ത് ആയിരുന്നു കെ ബാലചന്ദ്രൻ എന്ന സംവിധായകൻ രജനീകാന്തിനെ വിളിച്ചത്” – ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.
“1975 വർഷത്തിൽ അദ്ദേഹം സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന സിനിമയിലേക്ക് രജനികാന്തിനെ ക്ഷണിച്ചു. അതിന്റെ റിവ്യൂ കാണുവാൻ ഞങ്ങൾക്ക് അവസരം ഉണ്ടായിരുന്നു. ആ സമയത്തും അദ്ദേഹം ജോലിക്ക് പോകുന്നുണ്ടായിരുന്നു. റിവ്യൂ കഴിഞ്ഞ ഉടനെ തന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇനി ജോലി രാജി വെച്ചോളൂ എന്ന്. പക്ഷേ സിനിമ റിലീസ് ആവുക പോലും ചെയ്തില്ലല്ലോ എന്നായിരുന്നു രജനീകാന്ത് നൽകിയ മറുപടി. അതിനു മുൻപ് ജോലി രാജി വെച്ചാൽ എൻറെ കുടുംബം പട്ടിണി ആകും എന്നായിരുന്നു രജനീകാന്ത് പറഞ്ഞത്. ഞാൻ നിർബന്ധിച്ചത് കൊണ്ട് കൂടിയാണ് അദ്ദേഹം ജോലി രാജിവെച്ചത്. പിന്നീട് അദ്ദേഹം വലിയ സ്റ്റാറായി. എന്നാൽ പിന്നീട് അതിനുശേഷം ഞങ്ങൾ അധികം കണ്ടിട്ടില്ല” – ആദം അയ്യൂബ്.