പ്രേക്ഷകരെ മുള് മുനയില്‍ നിര്‍ത്തിയതും സംശയത്തില്‍ ആക്കിയതുമായ നിരവധി മലയാള ചിത്രങ്ങള്‍ ഉണ്ട്. ചിത്രത്തിലെ നടനോ നടിയോ മറ്റും ആയിരിക്കും ഇതിന് പിന്നില്‍. ഇപ്പോള്‍ ആറാം തമ്പുരാന് എന്ന സിനിമയിലെ ഒരു പാട്ടിനെ കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചിത്രത്തിലെ വൈറല്‍ ഗാനം ആയ ഹരി മുരളി ഇന്നും മലയാളികള്‍ മൂളി നടക്കാറുണ്ട്.
എന്നാല്‍ ആദ്യം തൊട്ട് തന്നെ ചിത്രത്തിലെ പാട്ടില്‍ മിന്നിമറയുന്ന ആ പെണ്‍കുട്ടി ആരെന്ന് അറിയാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. പാട്ടിന്റെ ലാസ്റ്റ് എങ്കിലും ആ നടിയെ കാണിക്കും എന്ന് കരുതിയെങ്കിലും അങ്ങനെ സംഭവിച്ചല്ല. ഇപ്പോള്‍ ഹരി മുരളി പാട്ടില്‍ എത്തുന്ന ആ നടിയെ കുറിച്ചാണ് ചര്‍ച്ച.
നടി ഉര്‍വശിയാണ് ആ പാട്ടില്‍ വരുന്ന പെണ്‍കുട്ടി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ താരങ്ങളോ ഇതെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. പാട്ടില്‍ നടിയുടെ മുഖത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളു. ഇത് ഉള്വശിയാണ് എന്നതില്‍ ഉറപ്പില്ലെങ്കിലും ചിത്രത്തില്‍ സൂക്ഷിച്ച് നോക്കുമ്പോള്‍ ഉര്‍വശിയുടെ കണ്ണും ചുണ്ടും എല്ലാം കാണാം.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യര്‍, പ്രിയാരാമന് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1997-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആറാം തമ്പുരാന്. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വര്‍ഗ്ഗചിത്ര ആണ്.