പാരൻ്റിഗ്; തൻ്റെതായ രീതിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്, എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

നടിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും വിവാഹം കഴിച്ചത് മുതലുള്ള വിശേഷങ്ങള്‍ ഒരുമിച്ച്‌ പറയാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരങ്ങള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകള്‍ക്ക് സുദര്‍ശന എന്ന് പേരിട്ടത് മുതലുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് താരദമ്പതിമാര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ മകളെ കാരിയര്‍ ഉപയോഗിച്ച്‌ എടുത്തോണ്ട് നടക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നതെന്ന് പറയുകയാണ് സൗഭാഗ്യയിപ്പോള്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മകളുടെ സുരക്ഷിതമായ ഇരിപ്പിടത്തെ കുറിച്ചും മറ്റുള്ള വിശേഷങ്ങളും സൗഭാഗ്യ പങ്കുവെച്ചത്.

മകള്‍ക്ക് ബേബി കാരിയര്‍ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമായി കാണിച്ച്‌ കൊണ്ടാണ് ഇത്തവണ സൗഭാഗ്യ എത്തിയത്. മകള്‍ സുദര്‍ശനയെ നെഞ്ചിലേറ്റി വീട്ടിലും മറ്റും ചെയ്യുന്ന ജോലികളെ കുറിച്ചും അന്നേരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നുമൊക്കെ സൗഭാഗ്യ വ്യക്തമാക്കി. തന്റെ വീഡിയോകള്‍ കണ്ട് പലരും ഇതേ കുറിച്ച്‌ ചോദിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. മാത്രമല്ല ആളുകളുടെ കുറച്ച്‌ മുന്‍വിധിയോടെയുള്ള നോട്ടം ഇതിലൂടെ മാറും. ചിലര്‍ വന്ന് മോളുടെ കാല് വേദനിക്കില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. കുഞ്ഞിന് ബാക്ക് വേദനിക്കുമെന്ന് ഒക്കെ അവര്‍ പറയും. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവരത് കരഞ്ഞ് കാണിക്കും.

ഈ പ്രായത്തില്‍ അഭിനയിക്കാനൊന്നും കുഞ്ഞുങ്ങള്‍ക്ക് അറിയില്ലല്ലോ എന്ന് സൗഭാഗ്യ ചോദിക്കുന്നു. എങ്കിലും ചിലര്‍ വന്ന് ഇങ്ങനെ ഇരിക്കുന്നത് കുഞ്ഞിന് ബുദ്ധിമുട്ടാണെന്ന് ചിലര്‍ സ്ഥാപിക്കും. അതൊക്കെ ചിരിച്ച്‌ വിട്ട് കളയും. ആരോടും തര്‍ക്കിക്കാന്‍ പോവറില്ല. ഒരുപാട് സമയം എടുത്ത് നടക്കാനൊന്നും എനിക്ക് സാധിക്കില്ല. വളരെ ശക്തി കുറഞ കൈകളാണെനിക്ക്. ഡാന്‍സര്‍ ആയതുകൊണ്ടാണോന്ന് അറിയില്ല കൈകെക്കാളും കൂടുതല്‍ കാലുകള്‍ക്കാണ് ബലം കൂടുതല്‍. മകള്‍ക്ക് അധികം കനമുള്ളത് കൊണ്ടല്ല, ഇങ്ങനെ ചെയ്യുന്നത്.

ഇങ്ങനൊരു കരിയര്‍ ഉള്ളപ്പോള്‍ നല്ല സുഖമുണ്ട്. മൂന്നാം മാസത്തിന്റെ അവസാനം മുതലേ കുഞ്ഞിനെ കാരിയറിലാണ് കൊണ്ട് പോവുന്നത്. അവള്‍ കാഴ്ചകളൊക്കെ കണ്ട് കൂടെ നിന്നോളും. ഇടയ്ക്ക് അവിടെ ഇരുന്ന് തന്നെ ഉറങ്ങുകയും ചെയ്യും. തീരെ അലക്ഷ്യമായൊന്നും ഞാന്‍ നടക്കാറില്ല. കുട്ടികളെ ഒന്നിനും ഫോഴ്‌സ് ചെയ്യരുത്. അതൊക്കെ ഓരോ അമ്മമാരുടെയും ഇഷ്ടമാണ്. അവരുടെ കുഞ്ഞിനെ നോക്കാന്‍ അമ്മമാര്‍ക്ക് അറിയാം. തൊണ്ണൂറ്റിയെന്‍പത് ശതമാനം അമ്മമാരും അവരുടെ കുഞ്ഞുങ്ങളെ ദ്രോഹിക്കില്ലല്ലോ എന്നും സൗഭാഗ്യ പറയുന്നു. അതുപോലെ വീട്ടിലെ പട്ടികളുടെ അടുത്ത് കുഞ്ഞിനെയും കൊണ്ടു പോവുന്നതിനെ കുറിച്ചും പലരും തന്നോട് ചോദിച്ചിരുന്നു. നല്ല ട്രെയിനിംഗ് കൊടുത്തിട്ടുള്ള പട്ടികളാണ്. സുദര്‍ശന ബേബിയാണെന്നും അവളോട് എങ്ങനെ ഇടപഴകണമെന്നും അവര്‍ക്കറിയാം. അതൊക്കെ നോക്കിയാണ് അവരുടെ അരികിലേക്ക് പോവുന്നതെന്നും സൗഭാഗ്യ പറയുന്നു.