തെന്നിന്ത്യൻ സിനിമ രംഗത്ത് തിളങ്ങി നിന്ന താരമാണ് മേഘ്ന രാജ്. മലയാളികൾക്കും ഒരേപോലെ പ്രിയങ്കരിയാണ് ഈ താരം. സിനിമാലോകത്തെ ആകെ സങ്കടത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു മേഘ്നയുടെ ഭർത്താവും കന്നട താരവുമായ ചിരഞ്ജീവി സർജയുടെ വിയോഗം.
കന്നട സിനിമ മേഖലയിൽ നിരവധി സിനിമകൾ ചെയ്ത മേഖല മലയാളത്തിൽ സംവിധായകൻ വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി കടന്നുവന്നത് പിന്നീട് രഘുവിന്റെ സ്വന്തം റസിയ ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. 2020 ജൂൺ ഏഴിന് ആയിരുന്നു മേഖലയുടെ ഭർത്താവും സിനിമാതാരവും ആയിരുന്ന ചിരഞ്ജീവി സർജയുടെ അപ്രതീക്ഷത മരണം. ഈ സമയം മേഘന ഗർഭിണി കൂടിയായിരുന്നു ഭർത്താവിൻറെ മരണം മേഖലയെ അലട്ടിയിരുന്നെങ്കിലും തൻറെ കുഞ്ഞിനു വേണ്ടി താരം അതിജീവിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ മേഖല തൻറെ കുഞ്ഞിൻറെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും തങ്ങളുടെ ആരാധകർക്ക് മുന്നിൽ പങ്കുവയ്ക്കാറുണ്ട് മികച്ച പിന്തുണയാണ് അവരിൽ നിന്നും ഇവർക്ക് കിട്ടുന്നത്. 2019 ഏപ്രിൽ 29 മെയ് 2 തീയതികളിൽ ആയാണ് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത് വർഷത്തെ സൗഹൃദത്തിനൊടുവിൽ ഇവർ വിവാഹിതരാവുകയായിരുന്നു.
ഇവരിൽ ആരാണ് ആദ്യമായി പ്രണയാഭ്യര്‍ത്ഥന നടത്തിയത് എന്ന് ചോദ്യത്തിന് മേഖല പറഞ്ഞത് ഇപ്രകാരമാണ്; ‘വ്യക്തമായും അത് ചിരുവാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ ലഭിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു അതുകൊണ്ട് ഞാന്‍ അങ്ങോട്ട് പ്രപ്പോസ് ചെയ്തില്ല. നിങ്ങള്‍ വേണ്ട സമയം എടുക്കു എന്നൊന്നും ഉണ്ടായിരുന്നില്ല! എനിക്ക് ചിരുവിനെ അറിയാവുന്നത് കൊണ്ട് എന്നോട് ഇഷ്ടമാണോ എന്ന് ചോദിച്ചില്ല. ‘എനിക്ക് നിന്നെ ഇഷ്ടമാണ്, നിനക്ക് എന്നെ ഇഷ്ടമാകണം’ എന്ന രീതിയില്‍ ആയിരുന്നു പ്രണയാഭ്യര്‍ത്ഥന’. മേഘ്ന പറഞ്ഞു.