സിംഗിൾ ആയിട്ട് നിൽക്കാനാണ് തനിക്ക് ഇപ്പോൾ ആഗ്രഹം- നടി കൃഷ്ണപ്രഭ

സീരിയൽ സിനിമ താരമായ കൃഷ്ണപ്രഭയെ അറിയാത്ത മലയാളികൾ ഉണ്ടെന്നു തോന്നുന്നില്ല താരത്തിന്റെയും സുഹൃത്ത് സുനിതയുടെയും ഒരുമിച്ചുള്ള വീഡിയോകൾക്ക് ധാരാളം ആരാധകരും സോഷ്യൽ മീഡിയയിൽ ഉണ്ട് ഇപ്പോൾ കൃഷ്ണപ്രഭ തൻറെ സുഹൃത്തിനെ കുറിച്ചും ആ വീഡിയോയ്ക്ക് വരുന്ന കമന്റുകളെ കുറിച്ചും ഒക്കെ മനസ്സ് തുറക്കുകയാണ്.

ഇപ്പോഴത്തെ ട്രെൻഡ് ആയ റീൽസ് വീഡിയോ ചെയ്യാൻ തുടങ്ങിയത് ലോക്ക് ഡൗൺ സമയത്താണ് താനും തൻറെ ഡാൻസ് സ്കൂളിലെ കോറിയോഗ്രാഫറായ സുനിതാ റാവും ചേർന്നാണ് ഷൂട്ട് ചെയ്തു തുടങ്ങിയത് ആളുകൾ മികച്ച പ്രതികരണം നൽകി തുടങ്ങിയപ്പോൾ വീണ്ടും വീണ്ടും വീഡിയോകൾ എടുത്തു കൊണ്ടിരുന്നു.

പക്ഷേ പലരും അതിനെ തെറ്റായാണ് കാണുന്നത് താങ്കളുടെ വീഡിയോയ്ക്ക് താഴെ ലെസ്ബിയൻസാണ് എന്നുവരെ ചോദിച്ചു കമന്റ് ചെയ്തവർ ഉണ്ടെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. ഇന്നിപ്പോൾ ഫോട്ടോയ്ക്ക് കമൻറ് ഇടുന്നത് യുവാക്കൾ ആണെന്നും അവർ ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി നെഗറ്റീവ് കമൻറുകൾ ധാരാളമായി ഇടുന്നു എന്നുമാണ് താരം പറയുന്നത് മോശമായുള്ള കമന്റുകൾ ഇടുമ്പോൾ സെലിബ്രിറ്റികൾ എന്തായാലും തിരിച്ച് മറുപടി പറയും അങ്ങനെ കയറി ഫേമസ് ആകാം എന്ന് കരുതിയാണ് ചിലരൊക്കെ ഇതുപോലുള്ള കമന്റുകൾ ഇടുന്നതെന്നാണ് താരം പറയുന്നത് പൊതുവേ കമൻറുകൾ വായിക്കാറില്ലെങ്കിലും ചിലവ് എല്ലാം വളരെ മോശമായതിനാൽ പെട്ടെന്ന് ദേഷ്യം വരാറുണ്ടെന്നുമാണ് താരം പറയുന്നത്.

പണ്ടൊക്കെ ആണും പെണ്ണും സംസാരിക്കുമ്പോൾ ആയിരുന്നു ഇതുപോലുള്ള സംശയങ്ങളുമായി ആൾക്കാർ മുന്നോട്ടു വരാതെ ഇപ്പോൾ ആർക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒരുമിച്ച് സംസാരിക്കുവാനോ ഡാൻസ് കളിക്കുവാനോ പറ്റാത്ത അവസ്ഥയാണെന്നും താരം കൂട്ടിച്ചേർത്തു. ലൈഫിൽ താൻ സിംഗിള്‍ ആയിരിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്നും ഒരിക്കൽ പ്രണയിച്ച് കംഫർട്ടബിൾ ആകാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ തമ്മിൽ പിരിഞ്ഞതാണെന്നും താരം കൂട്ടിച്ചേർത്തു.