By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: കുടുംബം, കുട്ടി, ഇമേജ് എന്ന പേടിയുള്ളവർ എന്തിനാണ് ഇതിന് മുതിരുന്നത്- വിവാദങ്ങളുമായി കങ്കണ
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > കുടുംബം, കുട്ടി, ഇമേജ് എന്ന പേടിയുള്ളവർ എന്തിനാണ് ഇതിന് മുതിരുന്നത്- വിവാദങ്ങളുമായി കങ്കണ
Film News

കുടുംബം, കുട്ടി, ഇമേജ് എന്ന പേടിയുള്ളവർ എന്തിനാണ് ഇതിന് മുതിരുന്നത്- വിവാദങ്ങളുമായി കങ്കണ

Last updated: September 5, 2022 9:49 pm 9:49 pm
Anu Published September 5, 2022 9:49 pm
Share
SHARE

ബോളിവുഡില്‍ വിവാദ നായിക ആയാണ് കങ്കണ റണൗത്ത് അറിയപ്പെടുന്നത്. 36 കാരിയായ നടി ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേത്രിയാണെങ്കിലും സിനിമകളേക്കാളുപരി വിവാദങ്ങളിലാണ് കങ്കണയെ കൂടുതലായും കാണുന്നത്. രാഷ്ട്രീയ അഭിപ്രായങ്ങളുള്‍പ്പെടെ തുറന്നു പറയുന്ന കങ്കണയ്ക്ക് ബോളിവുഡിലെ എതിരാളികളുടെ ഒരു നിര തന്നെയുണ്ട്.എന്നാല്‍ എന്ത് പ്രശ്നം വന്നാലും ഒരടി പിന്നോട്ടില്ലെന്നാണ് കങ്കണയുടെ നയം. ബോളിവുഡിലെ നെടുംതൂണായി അറിയപ്പെടുന്ന കരണ്‍ ജോഹറുമായുണ്ടായ തര്‍ക്കം, ഹൃതിക് റോഷനും കങ്കണയും തമ്മിലുണ്ടായ പൊലീസ് കേസ് വരെയായ പ്രശ്നം, ജാവേദ് അക്തറിന്റെ മാനനഷ്ടക്കേസ്, തപ്സി പന്നു, ആലിയ ഭട്ട് തുടങ്ങിയവര്‍ക്കെതിരായ അധിക്ഷേപം പരാമര്‍ശം തുടങ്ങി കങ്കണ എങ്ങോട്ട് തിരിഞ്ഞാലും പ്രശ്നം ആണ്.

മുമ്ബൊരിക്കല്‍ വിവാ​ഹേതര ബന്ധത്തെക്കുറിച്ച്‌ കങ്കണ സംസാരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. നടന്‍ ഹൃതിക് റോഷനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയായിരുന്നു പരാമര്‍ശം. ഹൃതിക് താനുമായി പ്രണയത്തിലായിരുന്നെന്ന് കങ്കണ തുറന്നു പറഞ്ഞതോടെയാണ് വിവാദം ഉടലെടുത്തത്. കങ്കണയെ തനിക്കറിയില്ലെന്നായി ഹൃതിക്. അറിയാത്ത ആളെയാണോ നടന്റെ കൈറ്റ്സ്, കൃഷ് 3 എന്നീ സിനിമകളില്‍ അഭിനയിപ്പിച്ചത് എന്നായി കങ്കണയുടെ ചോദ്യം. പിന്നെ ആരോപണ പ്രത്യാരോപണങ്ങളുടെ ഒരു നിര തന്നെ വന്നു. കങ്കണ തനിക്ക് അനാവശ്യ മെയിലുകള്‍ അയക്കുകയായിരുന്നെന്നാരോപിച്ച്‌ ഹൃതിക് കുറെ മെയ്ലുകള്‍ പുറത്തു വിട്ടു. എന്നാല്‍ ഈ മെയ്ലുകള്‍ എഡിറ്റ് ചെയ്തതാണെന്നായിരുന്നു കങ്കണ നല്‍കിയ മറുപടി.

പിന്നീട് ഹൃതിക്കിനെ പിന്തുണച്ച്‌ കൊണ്ട് നടന്റെ പിതാവ് രാകേഷ് റോഷനും രം​ഗത്തെത്തി. ഇതിനും കടുത്ത മറുപടി കങ്കണ നല്‍കി. 43 കാരനായ ഒരു പുരുഷന് ഇപ്പോഴും തന്റെ അച്ഛന്റെ നിഴലില്‍ മറഞ്ഞ് നില്‍ക്കേണ്ട ​ഗതിയാണോ എന്നായി കങ്കണയുടെ ചോദ്യം. വാക്കുകള്‍ കൊണ്ടോ ബോളിവുഡിലെ പ്രബലരുടെ പിന്തുണ കൊണ്ടോ കങ്കണയെ ഒതുക്കാനാവില്ലെന്ന സ്ഥിതി വന്നതോടെ നടിക്കെതിരെ അപകീര്‍ത്തിപ്പെടുത്തിയതിന് ഹൃതിക് കേസും കൊടുത്തു. ഏറെനാള്‍ ഈ കേസ് നീണ്ടു പോയി. പൊതുവേദികളില്‍ ഇതേക്കുറിച്ച്‌ സംസാരിക്കുന്നതിന് മടിയും കാണിച്ചില്ല.

കുട്ടി, കുടുംബം, ഇമേജ് എന്നീ പേടികളുള്ളവര്‍ എന്തിനാണ് വിവാഹേതര ബന്ധത്തിന് മുതിരുന്നതെന്നാണ് കങ്കണ ചോദിച്ചത്. വേവലാതി ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ അവിഹിത ബന്ധങ്ങള്‍ നിര്‍ത്താത്തത്. ‘പ്രതിഛായ തകരുന്നതിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചും വേവലാതി ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ അവിഹിത ബന്ധങ്ങള്‍ നിര്‍ത്താത്തത്,’ കങ്കണ ചോദിച്ചതിങ്ങനെ. എന്നാല്‍ ഈ വിവാദത്തിലുടനീളം ഹൃതിക് ഒരിക്കല്‍ പോലും പരസ്യ പ്രതികരണം നടത്തിയില്ല.

You Might Also Like

പ്രഭാസ് നായകനാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്‍റസി ചിത്രം ‘രാജാ സാബി’ന്‍റെ ടീസർ റിലീസ് ചെയ്തു

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഹോംബാലെ ഫിലിംസ് ഹൃതിക് റോഷൻ മൂവി

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

Share This Article
Facebook Twitter Email Print
പ്രഭാസ് നായകനാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്‍റസി ചിത്രം ‘രാജാ സാബി’ന്‍റെ ടീസർ റിലീസ് ചെയ്തു
Film News
പ്രഭാസിന്റെ ഹൊറർ റൊമാന്‍റിക് ത്രില്ലർ ‘രാജാസാബ്’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ
featured
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഹോംബാലെ ഫിലിംസ് ഹൃതിക് റോഷൻ മൂവി
Film News
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?