“ശമ്പളമില്ലാതെ വീട്ടിലേക്ക് വരേണ്ടാന്ന് പറയുന്ന അപ്പനോട് ഞാൻ പിന്നെന്ത് പറയണം?..തിരിച്ചത്തിയാൽ ജീവൻ കിട്ടിയല്ലോ മോളേ എന്ന് പറഞ്ഞ് ഒരു ദിവസം സ്നേഹിക്കും. പിന്നെ കാശില്ലാതെ വന്നതിനെപ്പറ്റി പറഞ്ഞ് വഴക്കാകും. അങ്ങനെയൊരു വീട്ടിലേക്ക് ഞാനെങ്ങനെ തിരിച്ചുപോകും.”
ടേക്ക് ഓഫ് സിനിമയിൽ സമീറയുടെ സുഹൃത്തായ ചികിത്സ പറയുന്ന ഈ വാക്കുകൾ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. തൃശ്ശൂരിൽ ജനിച്ച് പത്തനംതിട്ടയിൽ വളർന്ന ദിവ്യ പ്രഭയാണ് വന്നത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിലേക്കുള്ള വരവ് എറണാകുളത്ത് സുഭാഷ് പാർക്കിൽ പോയപ്പോൾ ലോക്പാൽ എന്ന സിനിമയുടെ സെറ്റ് ഉണ്ടായിരുന്നു അതിൽ ഒരു സീനിൽ നിൽക്കാമോ എന്ന് സിനിമയുടെ അസോസിയേറ്റിൽ ഒരാൾ ചോദിക്കുകയായിരുന്നു. നിരവധി സീരിയലുകളിലും അഭിനയിച്ച ഈ താരം കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡിൽ മികച്ച അഭിനയിച്ചിട്ടുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ടേക്കോസിനു പുറമേ ഇതിഹാസ വേട്ട തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.
കമ്മാരസംഭവം തമാശ നിഴൽ മാലിക് എന്ന ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. ദിവ്യയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. 1996 കുടുംബത്തോടൊപ്പം പകർത്തിയ ഒരു ചിത്രം താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ‘അച്ഛന്, അമ്മ, വിദ്യേച്ചി, സന്ധ്യേച്ചി,ഞാന്’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രമാണ് ആരാധക ശ്രദ്ധ നേടുന്നത്.’ ഒറ്റനോട്ടത്തിൽ തന്നെ ആളെ മനസ്സിലാകുന്നുണ്ട്, വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല എന്നിങ്ങനെയൊക്കെയാണ് ഫോട്ടോയ്ക്ക് താഴെയുള്ള ആരാധകരുടെ അഭിപ്രായപ്രകടനങ്ങൾ.