ഒടുവിൽ ആ ചെക്കനെയും കണ്ടുകിട്ടി, ഉസ്താദ് ഹോട്ടൽ സിനിമയിൽ തിലകൻ്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ച പയ്യൻ ഇപ്പോൾ എന്തു ചെയ്യുന്നു എന്നറിയുമോ? ഒരു പ്രമുഖ താരത്തിന്റെ മകനാണ് ഇദ്ദേഹം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ഉസ്താദ് ഹോട്ടൽ. അഞ്ജലി മേനോൻ ആണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. അൻവർ റഷീദ് ആണ് സിനിമയുടെ സംവിധാനം. ദുൽഖർ സൽമാൻ ആണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തിലകനാണ് സിനിമയിലെ മറ്റൊരു നിർണായക കഥാപാത്രമായി എത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ഉസ്താദ് ഹോട്ടൽ കണക്കാക്കപ്പെടുന്നത്.

അതേ സമയം സിനിമയിലെ ഒരു ഗാനരംഗത്തിൽ തിലകന്റെ കുട്ടിക്കാലം കാണിക്കുന്നുണ്ട്. വളരെ കുറച്ച് നേരം മാത്രമാണ് ഈ സീൻ വന്നു പോകുന്നത് എങ്കിലും പ്രേക്ഷകന്റെ മനസ്സിൽ ഏറെ ആഴത്തിൽ സ്പർശിച്ച രംഗങ്ങളിൽ ഒന്നായിരുന്നു ഇത്. ഈ രംഗത്തിൽ തിലകന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ച നടൻറെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യയായി എത്തിയ കുട്ടിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യഥാർത്ഥത്തിൽ ആരാണ് ഈ കഥാപാത്രം എന്നറിയുമോ? ഈ നടൻ ഇപ്പോൾ എന്തു ചെയ്യുന്നു എന്നറിയുമോ? ഗായകൻ റെജു ജോസഫിന്റെ മകനാണ് ഇദ്ദേഹം. ജഗൻ റെജു എന്നാണ് ഇദ്ദേഹത്തിന്റെ പേര്. സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇദ്ദേഹം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അതേസമയം ധാരാളം ആളുകൾ ആയിരുന്നു ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചിത്രം കാണുവാൻ വേണ്ടി ആഗ്രഹിച്ചിരുന്നത്. അതേസമയം മാളവിക എന്ന നടിയാണ് സിനിമയിലെ ഇദ്ദേഹത്തിൻറെ നായികയായി എത്തിയത്. വാതിലിൽ ആ വാതിലിൽ എന്ന ഗാനരംഗത്തിൽ ആണ് ഇവരുടെ രംഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഗോപി സുന്ദർ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. വളരെ മനോഹരമായ ഒരു ഫീലാണ് ഈ ഗാനവും ഗാനരംഗവും എപ്പോഴും നൽകുന്നത് എന്നാണ് പ്രേക്ഷകർ എപ്പോഴും പറയുന്നത്.