ഋഷിശൃംഗൻ എന്ന് പറഞ്ഞാൽ മലയാളികൾക്ക് എപ്പോഴും വൈശാലി എന്ന സിനിമയിലെ കഥാപാത്രത്തെ ആയിരിക്കും ഓർമ്മ വരിക. എം ടി വാസുദേവൻ തിരക്കഥ നിർവഹിച്ചുകൊണ്ട് ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഋഷി ശൃംഗൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സഞ്ജയ് മിശ്ര എന്ന നടനായിരുന്നു. മുംബൈ സ്വദേശിയാണ് ഇദ്ദേഹം. എന്നാൽ ഇപ്പോൾ ഇദ്ദേഹം എവിടെയാണ് ഉള്ളത് എന്ന് അറിയുമോ? അടുത്തിടെ ഇദ്ദേഹം ടൈംസ് ഓഫ് ഇന്ത്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹത്തിൻറെ പഴയ ഓർമ്മകൾ എല്ലാം പങ്കുവയ്ക്കുന്ന കൂട്ടത്തിൽ വൈശാലി എന്ന സിനിമയെ കുറിച്ചും ഇദ്ദേഹം പറയുന്നു.
ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു അനുഭവം ആയിരുന്നു അത് എന്നാണ് സഞ്ജയ് പറയുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു പുലിയിൽ നിന്നും ഉണ്ടായ ആക്രമണം ഇദ്ദേഹത്തിന് ഒരിക്കലും മറക്കാൻ പറ്റില്ല എന്നും പറയുന്നു. ഒരു നായക്കുട്ടിയെ പോലും കയ്യിലെടുക്കാത്ത വ്യക്തിയായിരുന്നു താൻ എന്നും എന്നിട്ടും ഒരു പുലിയെ മടിയിൽ കിടത്തേണ്ടിവന്നു എന്നും അതിനെ ഒന്ന് നോക്കാൻ പോലും കഴിയാത്ത വിധത്തിൽ തനിക്ക് പേടി തോന്നിയിരുന്നു എന്നും ഒരു ദിവസം പുലി അസ്വസ്ഥനായി തന്റെ മുഖത്ത് മാന്തി എന്നും ഭാഗ്യവശാൽ അധികം ഒന്നും പറ്റിയില്ല എന്നും ഉടനെ തന്നെ എല്ലാവരും തന്നെ ആശുപത്രിയിൽ എത്തിച്ചു എന്നും മണിക്കൂറുകൾക്കുള്ളിൽ ലൊക്കേഷനിലേക്ക് മടങ്ങാൻ സാധിച്ചു എന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു ഓർമ്മയായി ഇന്നും നിലനിൽക്കുന്നു എന്നുമാണ് ഇദ്ദേഹം പറയുന്നത്.
വൈശാലി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഇദ്ദേഹത്തിന് 22 വയസ്സ് മാത്രമാണ് പ്രായം. ഒരു പരസ്യം കണ്ടിട്ടാണ് ഇദ്ദേഹം ഈ സിനിമയിലേക്ക് അഭിനയിക്കുവാൻ എത്തുന്നത്. ക്ഷണം ലഭിച്ചപ്പോൾ ആദ്യം മടി തോന്നിയിരുന്നു എങ്കിലും പിന്നീട് ക്യാരക്ടർ സ്കെച്ചുകൾ കാണിച്ചപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ തനിക്ക് ആഗ്രഹം തോന്നി എന്നാണ് സഞ്ജയ് പറയുന്നത്. ഋഷിശൃംഗൻ എന്ന കഥാപാത്രത്തെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ആ രേഖ ചിത്രങ്ങളിൽ ഉണ്ടായിരുന്നു എന്നും രേഖ ചിത്രങ്ങളുമായി തനിക്ക് സാമ്യം ഉണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്നു.
സിനിമ കേരളത്തിൽ വലിയ ഹിറ്റായി മാറിയ കാര്യം താൻ അറിയുന്നത് വളരെ വൈകിയാണ് എന്നും താരം പറയുന്നു. സിനിമ 100 ദിവസങ്ങൾ പിന്നിട്ട ശേഷം ആണ് കേരളത്തിൽ വലിയ ഹിറ്റായി എന്ന കാര്യം ഇദ്ദേഹം അറിയുന്നത്. അന്ന് ഇൻറർനെറ്റ് സൗകര്യം ഇല്ലാത്തതുകൊണ്ട് രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ സാധിക്കില്ലായിരുന്നു എന്നും മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ല എങ്കിലും 100 സിനിമകൾ ചെയ്തതിന് തുല്യമായ സ്വീകാര്യത ആണ് ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ തനിക്ക് ലഭിച്ചത് എന്നുമാണ് താരം പറയുന്നത്. വൈശാലി എന്ന സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച സുപർണ്ണയും ഇദ്ദേഹവും തമ്മിൽ പിന്നീട് പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് 2007 വർഷത്തിൽ ഇവർ വിവാഹമോചനം നേടുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്.