സിൽവർ ജൂബിലി ആഘോഷങ്ങളുമായി #25YearsOfSuriyanism- താരത്തിന് ആശംസകളുമായി എത്തിയത് ആരാണെന്ന് നോക്കൂ

തന്റെ അഭിനയ ജീവിതത്തിൻറെ 25 വാർഷികം പൂർത്തിയാക്കിയതിന്റെ നിറവിലാണ് തമിഴ് നടൻ സൂര്യ. #25yearsofsuriyanism എന്ന ഹാഷ്ടാഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ തരംഗമായി കൊണ്ടിരിക്കുന്നത് നിരവധി ആൾക്കാരാണ് സൂര്യയ്ക്ക് ആശംസകളുമായി മുന്നോട്ടു വന്നിരിക്കുന്നത് ഇപ്പോൾ ഇതാ താരത്തിന്റെ സ്വന്തം സഹോദരൻ അഭിനേതാവ് കൂടിയായ കാർത്തി ഹൃദയസ്പർശിയായ ഒരു ആശംസ പോസ്റ്റ്മായി സോഷ്യൽ മീഡിയയിലെത്തിയിരിക്കുകയാണ്.

സ്വന്തം പരിമിതികള്‍ ഏറ്റവും വലിയ നേട്ടങ്ങളാക്കി മാറ്റാന്‍ രാവും പകലും അദ്ദേഹം അധ്വാനിച്ചു. സ്വന്തം നേട്ടങ്ങളെ മറികടക്കാനാണ് എല്ലായ്പ്പോഴും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിപ്പോന്നത്. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ മനസിന്‍റെ ഉദാരത വര്‍ധിച്ചു. അര്‍ഹരായ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി. അതാണ് എന്‍റെ ജ്യേഷ്ഠന്‍” എന്നാണ് കാർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാ