മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ മുകേഷ്. ഒരു നടതിലുപരി ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്. നിലവിൽ എൽഡിഎഫ് എംഎൽഎ കൂടിയാണ് ഇദ്ദേഹം. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങൾ വീണ്ടും വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തെ പാർട്ടി പരിപാടികളിൽ നിന്നും മാറ്റി നിർത്തണം എന്നാണ് കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നത്.
അതേസമയം സിനിമ കോൺക്ലേവ് എന്ന ഒരു പരിപാടി സർക്കാർ പ്ലാൻ ചെയ്യുന്നുണ്ട്. അതിൻറെ നയരൂപീകരണ സമിതിയിൽ നിന്നും എംഎൽഎയും നടനുമായ മുകേഷ് ഒഴിഞ്ഞേക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുകേഷ് ഒഴുകിയാൽ ആലോചിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ നിർദ്ദേശം വന്നിട്ടുണ്ട് എന്നും സൂചനയിൽ പറയുന്നു.
സിനിമാനയരൂപീകരണ സമിതിയിൽ ആരോപണ വിധേയനായ മുകേഷിന് ഒരു സ്ഥാനം നൽകിയത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ ആണ്. നടി മഞ്ജു വാര്യർ, പത്മപ്രിയ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ചായ ഗ്രഹകൻ രാജീവ് രവി, നടി നികിലാ വിമൽ, നിർമാതാവ് സന്തോഷ് കുരിള, സി അജോയ്, സാംസ്കാരിക സെക്രട്ടറി ആയിട്ടുള്ള മിനി ആൻറണി എന്നിവയാണ് ഈ സമിതിയിലുള്ള മറ്റ് അംഗങ്ങൾ.
കാസ്റ്റിംഗ് ഡയറക്ടർ ആയിരുന്ന ടെസ് ജോസഫ് ആയിരുന്നു മുകേഷിനെതിരെ പരാതിയുമായി ആദ്യം തന്നെ രംഗത്തെത്തിയത്. 19 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ് ഇവർ വെളിപ്പെടുത്തിയത്. ഒരു ടിവി പരിപാടിയുടെ അവതാരകനായിരുന്നു മുകേഷ്. അതിന്റെ ഭാഗമായി എത്തിയ തന്നോടു മോശമായി പെരുമാറി എന്നാണ് ഇവർ ട്വിറ്ററിൽ എഴുതിയത്. ഇതിന് പിന്നാലെ നടി മിന്നു മുനീർ ഇന്ന് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതെല്ലാം കൂടി കണക്കിലെടുത്ത് മുകേഷ് ഈ സമിതിയിൽ തുടരുന്നതിനെതിരെ സർക്കാർ നയം വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപി ശാഫി പറമ്പിൽ രംഗത്തെത്തിയിരുന്നു. ഇതിലും നല്ലത് ഈ റിപ്പോർട്ട് എവിടെയെങ്കിലും സർക്കാർ കൊണ്ടുപോയി കത്തിക്കുന്നത് ആയിരുന്നു എന്നും ഷാഫി പറയുന്നു. വേട്ടക്കാരക്കൊപ്പം ആണ് സർക്കാർ എന്നും ഷാഫി കൂട്ടിച്ചേർത്തു.