മലയാളത്തിലെ അറിയപ്പെടുന്ന ഒരു താര കുടുംബമാണ് സുകുമാരൻ- മല്ലിക സുകുമാരൻ ദമ്പതികളുടെത്. അകാലത്തിൽ സുകുമാരൻ മലയാള സിനിമയോട് വിടപറഞ്ഞെങ്കിലും ഇന്നും മല്ലിക സുകുമാരനും ഇവരുടെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും പിന്നെ അവരുടെ കുടുംബാംഗങ്ങളും എല്ലാം മലയാളികളുടെ പ്രിയപ്പെട്ടവരാണ്. ഇന്നിപ്പോൾ മലയാളം ഇൻഡസ്ട്രി ഉറ്റു നോക്കുന്ന രണ്ടു താരങ്ങളാണ് ഇവർ. അഭിനേതാവ് എന്നതിലുപരി സംവിധായകനായും നിർമ്മാതാവുമായി എല്ലാം പൃഥ്വിരാജ് തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് ആണ് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നയൻതാരയാണ് ഇതിലെ നായിക.
കോമഡി ആയാലും വില്ലൻ റോളുകൾ ആയാലും ഇന്ദ്രജിത്തിന്റെ കയ്യിൽ എല്ലാം ഭദ്രം ആണെന്ന് താരം തെളിയിച്ചു കഴിഞ്ഞു. സിനിമ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല ജീവിതത്തിലും ഇന്ദ്രജിത്തും പൃഥ്വിരാജും വളരെ വ്യത്യസ്തരാണ്. പല കാര്യങ്ങളിലും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയും അഭിപ്രായം പങ്കുവെക്കുകയും പൃഥ്വി ചെയ്യാറുണ്ടെങ്കിലും ഇന്ദ്രൻ അങ്ങനെ പ്രതികരിച്ചു കണ്ടിട്ടില്ല. ഈയടുത്ത് ഒരു ഇൻറർവ്യൂവിൽ ഇതേക്കുറിച്ച് താരം സംസാരിക്കുകയായിരുന്നു.
പൃഥ്വിരാജിനെ പോലെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു കണ്ടിട്ടില്ലാലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ‘ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പൊതുവെ ആക്റ്റീവ് അല്ല. ഓരോ വിഷയങ്ങളിലും പ്രതികരിക്കണം എന്ന് തോന്നിയിട്ടുണ്ട്. എന്റെ സര്‍ക്കിളില്‍ പ്രതികരിക്കാറുമുണ്ട്. എന്റെ സുഹൃത്തുക്കളോടും എനിക്ക് അറിയാവുന്ന ആളുകളോടും ഞാന്‍ അതെല്ലാം ചര്‍ച്ച ചെയ്യാറുണ്ട്.’ ‘പബ്ലിക്കായി ഇടാന്‍, അങ്ങനെയൊരു ആളല്ല ഞാന്‍. അത് തെറ്റാണോ, ശരിയാണോ എന്ന് അറിയില്ല. ഞാന്‍ ഇട്ടിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. ഇട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും അങ്ങനെ പ്രതികരിക്കാന്‍ തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സിനിമ സംബന്ധിച്ച കാര്യങ്ങള്‍ ഇടും എന്നല്ലാതെ ഞാന്‍ പൊതുവെ ആക്റ്റീവ് അല്ല.’ ഇന്ദ്രജിത് പറഞ്ഞു.