പലരെയും വേദനിപ്പിച്ച കരയിപ്പിച്ച ആ ദുശീലം വർഷങ്ങൾക്കു മുൻപേ തന്നെ ഞാൻ നിർത്തി- ധ്യാൻ ശ്രീനിവാസൻ എന്തിനെക്കുറിച്ചാണ് പറയുന്നത്

മലയാളികളെ ഏറെ ചിരിപ്പിച്ച ചിന്തിപ്പിച്ച ഒരു താരമാണ് ശ്രീനിവാസൻ അഭിനേതാവെന്ന നിലയിൽ മാത്രമല്ല സംവിധായകനായും തിരക്കഥാകൃത്തായും എല്ലാം മലയാള സിനിമയ്ക്ക് വളരെ മികച്ച സംഭാവനകൾ നൽകിയ ഒരാളാണ് ഇദ്ദേഹം. ശ്രീനിവാസിനെ പോലെ തന്നെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മലയാള സിനിമ പ്രേമികൾക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. തങ്ങളുടെ അച്ഛനെപ്പോലെ സകലകലാവല്ലഭൻമാരായാണ് ഇരുവരും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്.

വിനീത് ശ്രീനിവാസൻ ആകട്ടെ ഗായകനായും അഭിനേതാവായും സിനിമാ സംവിധായകനായും ഒക്കെ പേര് എടുത്തപ്പോൾ ധ്യാൻ ശ്രീനിവാസൻ അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു സംവിധായകൻറെ വേഷം അണിയാൻ ശ്രമിച്ചെങ്കിലും മികച്ച രീതിയിൽ അത് ഫലം കണ്ടില്ല തൻറെ സുഹൃത്തായ നിവിൻ പോളിയെ വച്ച് ധ്യാൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര വരെ അഭിനയിച്ചിരുന്നെങ്കിലും സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

ഈയടുത്ത് ധ്യാൻ ശ്രീനിവാസൻ വളരെയധികം സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്നു അദ്ദേഹം കൊടുത്തിരുന്ന പല അഭിമുഖങ്ങളും ആണ് അതിനുള്ള കാരണം വളരെ കൂളായ ചില്ലായ ഒരാളെയാണ് അഭിമുഖങ്ങളിലൂടെ നീളം പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത് പല വിവാദങ്ങളും അതേ തുടർന്ന് ഉണ്ടായിട്ടും ഉണ്ട്. പല മേഖലകളിലെയും മീടൂ ക്യാമ്പയിനെ കുറിച്ച് താരം പരാമർശിച്ച ചില കാര്യങ്ങൾ ആയിരുന്നു വിവാദങ്ങൾക്ക് പശ്ചാത്തലം.

അത്തരത്തിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്ന കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് തനിക്ക് മുൻപേ മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത് ആ സമയത്ത് പലരെയും വേദനിപ്പിച്ചിട്ടുണ്ടെന്നും കരയിച്ചിട്ടുണ്ട് എന്നും താരം ഓർത്തു. പക്ഷേ ഇപ്പോൾ അങ്ങനെയൊന്നും സംസാരിക്കാറില്ല എന്നും എട്ടു വർഷം മുന്നേ തന്നെ തന്റെ മദ്യപാനശീലം പാടെ ഉപേക്ഷിച്ചു എന്നും താരം കൂട്ടിച്ചേർത്തു.