കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ആഷിക് അബൂസ്വാദമായി ഒരു സംഘടന പ്രഖ്യാപിച്ചത്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്നാണ് സംഘടനയുടെ പേര്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സിനിമ പ്രവർത്തകർ ആണ് ഇപ്പോൾ ഇതിൽ ഉള്ളത്. ഇപ്പോൾ ഈ സിനിമ സംഘടനയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവ് സാന്ദ്ര തോമസ്. ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ആഷിക് അബുവിനെതിരെ ഉന്നയിക്കുന്നത്.
ഇടത് ചായവുള്ള സംഘടനായിരുന്നു ആദ്യം ആഷിക് അബു ആലോചിച്ച് എന്നാണ് ഇവർ പറയുന്നത്. പിന്നീട് ഇത് ഫെഫ്ക എന്ന സംഘടനയ്ക്ക് കൂടി ബദലായി ഉയർത്തിക്കൊണ്ടു വരാൻ വേണ്ടിയുള്ള ഒരു സംഘടനയാക്കി മാറ്റുകയായിരുന്നു.”വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ” എന്ന തലക്കെട്ടിൽ ഉള്ള ഒരു കത്താണ് പുതിയ നീക്കത്തിന്റെ അണിയറക്കാർ ചില പ്രൊഡ്യൂസർ മാർക്ക് അയച്ചിരിക്കുന്നത്. ചിലരെ ഇവർ നേരിട്ട് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. നിർമ്മാതാക്കളുടെ പുതിയ സംഘടനയാണ് ലക്ഷ്യം എന്നാണ് ഈ കത്തിൽ പറയുന്നത്. കത്തിലെ രണ്ടാം പാരഗ്രാഫിൽ ആണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. പുരോഗമന മൂല്യങ്ങൾ ആയിരിക്കും ഉയർത്തിപ്പിടിക്കുക എന്നാണ് ഇവർ ഇതിൽ പറയുന്നത്.
ആദ്യഘട്ട നീക്കങ്ങൾക്കു ശേഷമാണ് തൊഴിലാളികളുടെയും നിർമാതാക്കളുടെയും സംഘടന എന്ന തീരുമാനത്തിൽ ഇവർ എത്തിയത് എന്നും പുതിയ സംഘടനയെ കുറിച്ച് വിശദമാക്കുന്ന മലയാളത്തിലുള്ള കത്തിൽ നിർമ്മാതാക്കൾ എന്നതുമാക്കി പിന്നണി പ്രവർത്തകർ എന്നാക്കി മാറ്റിയിട്ടുണ്ട് എന്നും ഇടത് പുരോഗമന മൂല്യങ്ങൾ എന്നു പറയുന്ന ഭാഗം സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങൾ എന്ന് ആക്കി മാറ്റുകയും ചെയ്തു എന്നുമാണ് സാന്ദ്ര തോമസ് ഇപ്പോൾ ആരോപിക്കുന്നത്.
നിലവിൽ ആറുപേരുടെ പേരുകളാണ് കത്തിൽ ഉള്ളത് എന്നും നിർമ്മാതാക്കളുടെ സംഘടനയിലെ അസംതൃപ്തരും ഫെഫ്ക നേതൃത്വത്തോട് എതിർപ്പുള്ളവരും പുതിയ സംഘടനയിലേക്ക് വരും എന്നാണ് ആഷിക് അബുവിന്റെയും സംഘടനയുടെയും പ്രതീക്ഷ. തനിക്കും ക്ഷണം ലഭിച്ചിരുന്നതായി നിർമ്മതാവ് സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ പ്രൊഡ്യൂസർ അസോസിയേഷനുള്ളിൽ നിന്നുകൊണ്ട് തന്നെ പോരാടുവാൻ ആണ് താൻ ഉദ്ദേശിക്കുന്നത് എന്നും തൽക്കാലം പുതിയ സംഘടനയിലേക്ക് ഇല്ല എന്നുമാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്.