മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേതിൽ ദേവിക. ഇടയ്ക്ക് കുറച്ചുകാലം ഇവർ മുകേഷിന്റെ ഭാര്യയും ആയിരുന്നു. അതിൻറെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഇവർ എന്നും കേൾക്കാറുണ്ട്. എന്നാൽ ഈ ബന്ധം ഇതുവരെ അബദ്ധമായി തോന്നിയിട്ടില്ല എന്നും അദ്ദേഹത്തിൻറെ വീട്ടുകാർ ആണ് തന്നെ കൂടുതൽ വിഷമിപ്പിച്ചത് എന്നുമാണ് ദേവിക പറയുന്നത്.
ദേവിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു കഥ ഇന്നുവരെ. തീയറ്ററിൽ ഈ സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായിട്ടാണ് താരം ജീവിതത്തിലെ പേഴ്സണൽ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. മുകേഷുമായുള്ള ബന്ധത്തെക്കുറിച്ച് താരം അധികം സംസാരിച്ചിട്ടില്ല. തന്നെ സംബന്ധിച്ച് മുകേഷേട്ടന്റെ വീട്ടിൽ നിന്നും ചില വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ദേവിക പറയുന്നത്. എന്നാൽ അദ്ദേഹത്തിൻറെ അമ്മയെ കുഞ്ഞമ്മയോ ഒന്നും കാരണമല്ല എന്നും അവരൊക്കെ വളരെ നല്ല ആൾക്കാരാണ് എന്നുമാണ് ദേവിക പറയുന്നത്.
പക്ഷേ ആ കുടുംബത്തിലെ മറ്റുള്ള സ്ത്രീകൾ, പ്രത്യേകിച്ച് അദ്ദേഹത്തിൻറെ സഹോദരിമാരിൽ നിന്നും ഒട്ടും സപ്പോർട്ട് കിട്ടിയില്ല എന്നാണ് ദേവിക പറയുന്നത്. അത് തനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി എന്നും അവരോട് പക്ഷേ ഇപ്പോൾ ദേഷ്യം ഒന്നുമില്ല ഇല്ല എന്നും ഭയങ്കര സങ്കടമാണ് ഉള്ളത് എന്നുമാണ് ദേവിക പറയുന്നത്.
അവർ പുറമേക്ക് വലിയ ഫെമിനിസം സംസാരിക്കുന്നവരാണ് എന്നും എന്നാൽ തന്നെ പൂർണമായും അവഗണിക്കുകയും മാറ്റിനിർത്തുകയും ചെയ്യുകയായിരുന്നു അവർ ചെയ്തത് എന്നുമാണ് ദൈവിക പറയുന്നത്. ചില സമയത്ത് സഹോദരിമാരിൽ ഒരാൾ തന്നെ ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തിട്ടുണ്ട് എന്നും അന്ന് താൻ ഒരു തീരുമാനം എടുത്തിരുന്നു എന്നും ഇനി ഒരിക്കലും ജീവിതത്തിൽ വേറെ ഒരാൾ കാരണം ഞാൻ സങ്കടപ്പെടില്ല എന്നുമായിരുന്നു അത് എന്നുമാണ് ദൈവിക പറയുന്നത്. അത് തന്റെ പ്രശ്നമല്ല എന്നും അവരുടെ പ്രശ്നമാണ് എന്നും എൻറെ അവസ്ഥ കാണുമ്പോൾ ചിരി തോന്നുകയാണ് എങ്കിൽ അത് അവരുടെ പ്രശ്നമാണ് എന്നും ദൈവിക പറയുന്നു.തനിക്ക് മുകേഷേട്ടൻ എല്ലാ പ്രശ്നം എന്നും നമ്മുടെ സമൂഹത്തിലെ പ്രശ്നമാണ് ഇത് എന്നും ഇത് തന്റെ മനസ്സിൽ കിടപ്പുണ്ട് എന്നും ഇത്രയും ഫെമിനിസത്തെക്കുറിച്ച് പറയുമ്പോൾ അത് ആൾക്കാർ ആദ്യം പ്രാക്ടീസ് ചെയ്യേണ്ടത് സ്വന്തം വീടിനകത്ത് നിന്നും ആണ് എന്നും ആണ് ദൈവിക പറയുന്നത്.