ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാരതി സിംഗ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞദിവസം ആയിരുന്നു ഇവരുടെ പിറന്നാൾ. വലിയ രീതിയിലുള്ള ആരാധക പിന്തുണ ആണ് ഇവർക്ക് സമൂഹം മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. അതേസമയം ഇപ്പോൾ നടിയെ കുറിച്ച് ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഒരു ഹിന്ദി വെബ്സൈറ്റ് ആണ് ഈ വാർത്ത ആദ്യമായി നൽകിയിരിക്കുന്നത്.
തൻറെ അമ്മ ഗർഭിണി ആയിരിക്കുമ്പോൾ തന്നെ അബോർഷൻ ചെയ്തു കളയുവാൻ തീരുമാനിച്ചിരുന്നു എന്നാണ് ഭാരതി ഒരിക്കൽ വെളിപ്പെടുത്തിയത്. അമ്മ അങ്ങനെ ഒരു തീരുമാനം എടുക്കുവാനുള്ള കാരണവും താരം വെളിപ്പെടുത്തി. അമ്മയും താനും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്ന് വെളിപ്പെടുത്തുന്നതിനിടെ ആണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞത്. നടിയുടെ ഈ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളും തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
“എന്നെ അമ്മ ഗർഭിണിയായ സമയത്താണ് ഞങ്ങളുടെ വീട്ടിൽ വലിയ രീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായത്. അത് കാരണം ആയിരുന്നു അമ്മ അബോർഷൻ നടത്തുവാൻ തീരുമാനിച്ചത്. പക്ഷേ അന്ന് അവർക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ ഇന്ന് എന്റെ അമ്മ എന്നെ കുറിച്ച് ഓർത്ത് അഭിമാനിക്കുകയാണ്. ഒരിക്കൽ ഞാൻ ഒരു പരിപാടി അവതരിപ്പിക്കാൻ പോകുന്നതിനു മുൻപ് അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്ങനെ ഞാൻ ആ പരിപാടി ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. പക്ഷേ അമ്മയാണ് എനിക്ക് പ്രചോദനം നൽകിയിട്ട് പോയി വരാൻ പറഞ്ഞത്” – താരം പറയുന്നു.
താരത്തിന് ഒരു സഹോദരിയും സഹോദരനും കൂടിയുണ്ട്. കുടുംബത്തിലെ ഇളയ മകൾ ആയിട്ടാണ് താരം ജനിക്കുന്നത്. നിരവധി സ്റ്റാൻഡേർഡ് കോമഡി ഷോകൾ വഴിയാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികൾ താരം കൈകാര്യം ചെയ്തു. അഞ്ചു വർഷങ്ങൾക്കു മുൻപാണ് താരം വിവാഹിതയാകുന്നത്. ലിമ്ബാച്ചി എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇരുവർക്കും ഒരു കുഞ്ഞു പിറന്നിരുന്നു.