ലോക ഒന്നാം നമ്പര്‍ വനിത ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു

ലോക ഒന്നാംനമ്പര്‍ വനിത ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ആഷ്‌ലി ബാര്‍ട്ടി ടെന്നീസിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്.

പിന്മാറ്റം വളരെ ബുദ്ധിമുട്ടേറിയതാണെന്ന് ആഷ്‌ലി പറഞ്ഞു. എന്നാല്‍ താന്‍ സന്തോഷവതിയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് ഇപ്പോള്‍ ഇതാണ് ശരി. ടെന്നീസ് തനിക്ക് തന്ന എല്ലാത്തിനോടും നന്ദിയുണ്ട്. ടെന്നീസ് അവസാനിപ്പിക്കാനുള്ള ശരിയായ സമയം ഇതാണ്. ഇനിയെന്റെ മറ്റ് സ്വപ്നങ്ങളെ പിന്തുടരാനുള്ള അവസരമാണെന്നും ആഷ്‌ലി കൂട്ടിച്ചേര്‍ത്തു.

വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍, ഓസ്‌ത്രേലിയന്‍ ഓപ്പണ്‍ കീരീടങ്ങള്‍ നേടിയ താരമാണ് ആഷ്‌ലി. 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയാണ്. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം.