തെലങ്കാന മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തതിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ എത്തി മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. മുഖ്യമന്ത്രിയെ പൂജാരിമാര്‍ പൂജ ചെയ്താണ് സെക്രട്ടറിയേറ്റിലേക്ക് സ്വീകരിച്ചത്.
മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന രേവന്ദ് റെഡ്ഡിക്ക് ചുറ്റും നിന്ന് പൂജ ചെയ്യുന്ന പൂജാരിമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്,
വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വലിയ വിമര്‍ശനമാണ് രേവന്ദിനും കോണ്‍ഗ്രസിനും എതിരെ ഉയരുന്നത്. ബിജെപി സ്റ്റുഡന്റ് വിങ്ങിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ രേവന്ദിന് ഹിന്ദുത്വ ചായ്വ് പോയിട്ടില്ല എന്നാണ് വിമര്‍ശനം.
#WATCH | Telangana CM Revanth Reddy arrives at the Dr BR Ambedkar Telangana Secretariat in Hyderabad pic.twitter.com/4ofwtWVppr
— ANI (@ANI) December 7, 2023
തീവ്ര ഹിന്ദുത്വത്തിനെ മൃതു ഹിന്ദുത്വം കൊണ്ട് തോല്‍പ്പിക്കാനാവില്ല എന്ന് ഇനിയും കോണ്‍ഗ്രസ് മനസ്സിലാക്കിയിട്ടില്ല എന്നത് നിരാശജനകമാണെന്നാണ് കോണ്‍ഗ്രസിന് എതിരെ ഉയരുന്ന വിമര്‍ശനം.
എന്തായാലും രേവന്ദ് റെഡ്ഡിയുടെ പൂജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.